For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ എല്ലാ സ്വത്തുക്കളും മുടക്കി എടുത്ത സിനിമയാണ്! ആരാധകരോട് കാണാന്‍ അഭ്യര്‍ത്ഥിച്ച് ഷക്കീല

  |

  തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗമുണ്ടാക്കിയ നായികമാരില്‍ ഒരാളാണ് നടി ഷക്കീല. ബി ഗ്രേഡ് സിനിമകളിലൂടെയാണ് നടി സിനിമയില്‍ തിളങ്ങിയത്. ഒരുകാലത്ത് ഷക്കീല ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി സജീവമായി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താര സിനിമകളിലെല്ലാം ചെറിയ വേഷങ്ങളിലും നടി എത്തിയിരുന്നു.

  മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. കുറച്ചുകാലം മുന്‍പാണ് ഷക്കീലയുടെ ബയോപിക്ക് ചിത്രം പ്രഖ്യാപിച്ചിരുന്നത്. നടിയുടെ കരിയറിലെ ചില അനുഭവങ്ങളെ ആസ്പദമാക്കികൊണ്ടാണ് ബയോപിക്ക് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരം ഷക്കീലയായി എത്തുന്ന ചിത്രം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  സിനിമകളില്‍ അത്ര സജീവമല്ലാത്ത സമയങ്ങളില്‍ മിനിസ്‌ക്രീനില്‍ എത്തിയിരുന്നു താരം. മറ്റു ഭാഷകളിലെ ചില ടെലിവിഷന്‍ പരിപാടികളിലാണ് ഷക്കീലയെ പ്രേക്ഷകര്‍ കണ്ടത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രവുമായി ഷക്കീല വീണ്ടുമെത്തുകയാണ്. ഷക്കീല തന്നെ നിര്‍മ്മിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് റിലീസിനെത്തുന്നത്. സ്ത്രീകളോട് ദയവായി ഈ ചിത്രം കാണരുതെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

  കോവിഡ് ഭീതിയിലായതിനാല്‍ തിയ്യേറ്ററുകളില്‍ ചിത്രം പുറത്തിറക്കാന്‍ സാധിച്ചില്ല. അതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ എത്തുന്നതെന്ന് ഷക്കീല പറയുന്നു. ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും മുടക്കിയാണ് ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രം നിര്‍മ്മിച്ചതെന്നും നടി പറയുന്നു. ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിന് വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി.

  കടക്കാര്‍ മൂലമുളള പ്രതിസന്ധി വേറെയും, അങ്ങനെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഈ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നു.
  ദയവായി ഈ സിനിമ കാണുക. നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മ്മിക്കാന്‍ ആകില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് രണ്ട് വര്‍ഷമായെന്നും വളരെ കഷ്ടപ്പെട്ടാണ് പൂര്‍ത്തിയാക്കിയതെന്നും ഷക്കീല പറയുന്നു.

  എന്നാല്‍ ഇതുവരെ സെന്‍സര്‍ ചെയ്തിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍സ് ഉള്‍പ്പെടെ ചിത്രം മൂന്ന് മാസത്തിനുളളില്‍ പൂര്‍ത്തിയായി. എന്നാല്‍ സെന്‍സര്‍ ചെയ്യാന്‍ ഒന്നര വര്‍ഷമെടുത്തു. സെന്‍സര്‍ഷിപ്പിനായി ഹൈദരാബാദ്, ചെന്നൈ, ബോംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് പോയിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിച്ചില്ല. അതോടെ അതും അവസാനിച്ചു.

  കോവിഡും കൂടി വന്നതോടെ പ്രശ്‌നങ്ങള്‍ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമെ പലിശക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കി. ലോക് ഡൗണ്‍ ആണെന്ന് പറഞ്ഞാലും പലിശ കൊടുക്കാതെ അവര്‍ സമ്മതിക്കില്ല. പിന്നീടാണ് ചിത്രം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാമെന്ന് അറിയുന്നത്. സെന്‍സര്‍ഷിപ്പ് ഇല്ലാതെ ഞങ്ങള്‍ ഈ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു.

  ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുളള കോമഡി ചിത്രമാണിത്. ഈ സിനിമ കണ്ടതിന് ശേഷം നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. ഷക്കീല പറഞ്ഞു. അതേസമയം ജൂലൈ 20ന് രാത്രി ഏട്ടിന് സിനിമ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സായ് റാം ദസാരിയും അറിയിച്ചു.

  Read more about: shakeela
  English summary
  shakeela produced film will release through ott platforms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X