ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെന്ന് ഷക്കീല
ഷക്കീല വിവാഹിതയാകാന്‍ ഒരുങ്ങുന്ന എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കത്തിപിടിച്ചത് വളരെ പെട്ടന്നാണ്. കണ്ടവര്‍ കണ്ടവര്‍ ഞെട്ടി. 38 കാരിയായ ഷെക്കീല 28 കാരനായ ഒരു എന്‍ജിനിയറെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ മണിക്കൂറുകള്‍ക്കകം വാര്‍ത്തകള്‍ വ്യാജമണെന്ന് കേട്ടു. അപ്പോഴാണ് ചിലര്‍ക്കൊക്കെ ശ്വാസം വീണത്. ഇതിനു മുമ്പും ഒത്തിരി തവണ ഷക്കീല വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഇനി ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടാന്‍ ഒരുങ്ങുന്നവര്‍ അറിഞ്ഞോളൂ, ഷക്കീലയ്ക്ക് ഒരു വിവാഹം ചെയ്ത് കുടുംബമായ താമസിക്കാന്‍ തത്കാലം ഉദ്ദേശമില്ല. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെന്ന് നടി അറിയിച്ചു കഴിഞ്ഞു. വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചകൊണ്ട് അയച്ച പത്രകുറിപ്പിലാണ് ഇക്കാര്യം ഷക്കീല വ്യക്തമാക്കിയത്.
ഒരു പയ്യനൊപ്പം ഷക്കീല നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് വിവാഹ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത് ഷക്കീല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിലെ അഭിനേതാവാണത്രെ. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായ ഷക്കീല അനാഥകുട്ടികളുടെ സംരക്ഷണം എറ്റെടുത്ത് നടകത്തുന്നുമുണ്ട്. ഇങ്ങനെ മുന്നോട്ട് പോകാനാണ് താരത്തിന്റെ തീരുമാനം.


Click it and Unblock the Notifications