മേനിവെളുപ്പുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു: ഷക്കീല

By Aswathi

അടുത്തിടെ നടിമാര്‍ തങ്ങള്‍ക്ക് ബാല്യ കാലത്ത് അനുഭവപ്പെട്ട ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ആ പട്ടികയിലേക്കിതാ മലയാളത്തിലെ ആദ്യകാല മാദക നടി ഷക്കീലയും

മേനിവെളുപ്പുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ താന്‍ പലതവണ ലൈംഗിക പീഡനത്തിനിരയായി എന്ന് ഷക്കീല വെളിപ്പെടുത്തി. വെളുത്ത് സുന്ദരിയായതിനാല്‍, തിരിച്ചറിവില്ലാത്ത കാലം മുതല്‍ താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

shakeela

ശിക്ഷാ നടപടിയുടെ പേരില്‍ അദ്ധ്യാപകര്‍ പോലും പീഡിപ്പിച്ചിട്ടുണ്ടത്രെ. ഇതേ കുറിച്ച് മാതാപിതാക്കളോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് ഷക്കീല പറയുന്നു. തെറ്റിന് ശിക്ഷ എന്ന പറഞ്ഞ് തന്റെ പരാതിയെ നിസാരമായി തള്ളിക്കളഞ്ഞ മാതാപിതാക്കള്‍ തന്നെയാണ് തന്നെ സിനിമയിലേക്ക് തള്ളിവിട്ടതെന്നും ഷക്കീല വെളിപ്പെടുത്തി.

കുടുംബത്തിനുവേണ്ടിയാണ് താന്‍ സിനിമയിലെത്തിയതെന്ന് മുമ്പ് പലതവണ ഷക്കീല പറഞ്ഞിട്ടുണ്ട്. കന്നട ടെലിവിഷന്‍ ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ താന്‍ കുടുംബത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും നടി പറഞ്ഞിരുന്നു

ആദ്യകാലത്ത് മലയാള സിനിമയ്ക്ക് പുറമെ തമിഴിലും കന്നടയിലുമെല്ലാം ഹോട്ട് സുന്ദരിയായിരുന്ന ഷക്കീല പിന്നീട് സ്വഭാവ നടിയായി മാറാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ സംവിധാന രംഗത്ത് കാലെടുത്ത് വച്ചിരിക്കുകയാണ് മുന്‍ മാദക സുന്ദരി. റൊമാന്റിക് ടാര്‍ജറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X