»   » ഷക്കീലയുടെ ജീവിതവും സിനിമയാവുന്നു: നായികയാവുന്നത് ഈ നടി

ഷക്കീലയുടെ ജീവിതവും സിനിമയാവുന്നു: നായികയാവുന്നത് ഈ നടി

Written By:
Subscribe to Filmibeat Malayalam

പഴയകാല നടിമാരുടെ ജീവിത കഥ പറയുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് നിരവധി വന്നിട്ടുളളതാണ്. സില്‍ക്ക് സ്മിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഇറങ്ങിയ ഡേര്‍ട്ടി പിക്ചര്‍, മലയാളത്തില്‍ നടി ശാരദയുടെ ജിവിതകഥ പറഞ്ഞ 'നായിക' തുടങ്ങി നിരവധി ചിത്രങ്ങള്‍ ശ്രദ്ധ നേടിയിട്ടുളളവയാണ്. പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് .ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയില്‍ സില്‍ക്ക് സ്മിതയെ അവിസ്മരണീയമാക്കിയതിന് നടി വിദ്യാ ബാലന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സില്‍ക്ക് സമിതയ്ക്കു പിന്നാലെ നടി ഷക്കീലയുടെ ജിവിത കഥയും ബോളിവുഡില്‍ സിനിമയാക്കുകയാണ്.

ഷക്കീലയുടെ ജീവിതം സിനിമയാവുമ്പോള്‍

തൊണ്ണൂറുകളില്‍ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയെ ഹരെ കൊള്ളിച്ച നായികയാണ് ഷക്കീല. സുപ്പര്‍ താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അത്രയും ഷക്കീലയുടെ ചിത്രങ്ങള്‍ക്കും ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിരവധി ആരാധകരുളള നടിയായതിനാല്‍ അവരുടെ ജീവിതകഥ പറയുന്ന ചിത്രത്തിനും വന്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുളളത്.

ഷക്കീലയാവുന്നത് ബോളിവുഡ് നടി

ബോളിവുഡ് നടി റിച്ച ചദ്ദയാകും ഷക്കീലയായി എത്തുക. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍, ഗോലിയോം കീ രാസ്ലീല രാംലീല, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരമാണ് റിച്ച. സില്‍ക്ക് സ്മിതയുടെ ജീവിതം വിദ്യാ ബാലന്‍ അവതിരിപ്പിച്ച ലെവലില്‍ ഷക്കീലയുടെ ജീവിതം റിച്ച മികവുറ്റതാകുമോ എന്ന കാത്തിരുന്ന് കാണാം. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതുകൊണ്ടാണ് സമ്മതിച്ചെന്നുമാണ് റിച്ചയോട് അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിച്ചത്.

ചിത്രത്തിന്റെ സംവിധായകന്‍

അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡയില്‍ മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുളള ഇന്ദ്രജിത്ത് ഈ ചിത്രം നിര്‍മ്മിക്കുന്നതിനുളള തയ്യാറെടുപ്പുകളിലാണിപ്പോള്‍.ഇന്ദ്രജിത്ത് സംവിധാനം ചെയ്ത തുന്‍ഡാറ്റ,മൊണാലിസ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയവയാണ്.

സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷം

അടുത്ത വര്‍ഷം എപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എതായാലും തെന്നിന്ത്യ മുഴുവന്‍ ആരാധകരുളള ഷക്കീലയുടെ ജിവിതകഥ പറയുന്ന ചിത്രവും വന്‍വിജയമാവുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണാം.

English summary
Shakeela's Biopic is coming

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam