ഷക്കീലയുടെ കഥ പറയുന്ന സിനിമയിലെ ചിത്രങ്ങള്‍ പുറത്ത്! ഷക്കീലയായി ബോളിവുഡ് സുന്ദരിയും..

ഒരു കാലത്ത് യുവക്കളെ പുളകം കൊള്ളിച്ച നടിയായിരുന്നു ഷക്കീല. ആന്ധ്രാപ്രദേശുകാരിയായ ഷക്കീല മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധേയമായിരുന്നു. മാദകനടിയായി അഭിനയിച്ച് തുടങ്ങിയ ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമ വരാന്‍ പോവുകയാണ്.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായി അഭിനയിക്കുന്നത്. അടുത്തിടെ റിച്ചയും ഷക്കീലയും ഒന്നിച്ച് കണ്ടിരുന്നു. ചിത്രീകരണമാരംഭിച്ച സിനിമയില്‍ നിന്നും ഷക്കീലയായി രൂപം മാറിയ റിച്ചയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ഷക്കീലയുടെ കഥ സിനിമയാക്കുന്നു...

ഷക്കീലയുടെ കഥ സിനിമയാക്കുന്നു...

തെന്നിന്ത്യയുടെ മാദക നടിയായി അറിയപ്പെടുന്ന ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കി സിനിമ വരികയാണ്. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കര്‍ണാടകയിലെ ചെറിയൊരു ഗ്രാമത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിലെത്തുന്നത്. കര്‍ണാടകയില്‍ നിന്നും ചിത്രീകരണമാരംഭിച്ച സിനിമയിലെ റിച്ചയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കേരള സ്റ്റൈലില്‍ കസവു സാരിയടുത്ത് നില്‍ക്കുന്ന റിച്ചയുടെ ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. പുറത്ത് വന്ന ഉടനെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

 ആദ്യം വന്ന ചിത്രങ്ങള്‍

ആദ്യം വന്ന ചിത്രങ്ങള്‍

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെന്ന് പറഞ്ഞ് റിച്ച ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ബിക്കിനി ധരിച്ച് വെള്ളത്തിലുടെ നീന്തുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ഈ ചിത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഷക്കീലയുടെ ലുക്കാണെന്നാണ് റിച്ച പറഞ്ഞിരുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ഷക്കീലയുടെ ലുക്കില്‍ മാറ്റം വരും. ആ ലുക്ക് അത് പോലെ പകര്‍ത്തുന്നത് വെല്ലുവിളിയാണെന്നും നടി പറഞ്ഞിരുന്നു.

 നീതി പുലര്‍ത്തും

നീതി പുലര്‍ത്തും

ഒരു നടിയെന്ന നിലയില്‍ ഷക്കീലയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണം അഭിമുഖങ്ങളില്‍ റിച്ച പറഞ്ഞിരുന്നു. ഷക്കീല എന്ന വ്യക്തിയുടെ ജീവിതത്തോട് നീതി പുലര്‍ത്തുന്നതായിരിക്കും സിനിമയെന്നും റിച്ച വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തിക്കാന്‍ പാകത്തിനാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഷക്കീല അഭിനയിക്കുന്ന സിനിമ

ഷക്കീല അഭിനയിക്കുന്ന സിനിമ

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ഷക്കീല സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. സായി റാം ദസാരി സംവിധാനം ചെയ്യുന്ന ശീലാവതി വാട്ട് ഈസ് ദിസ് ഫ... എന്ന പേരിട്ടിരിക്കുന്ന ചിത്രമാണ് ഷക്കീല അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഒരു ഹൊറര്‍ മൂവിയുമായി സാമ്യം തോന്നുന്ന തരത്തില്‍ ടീസറും റിലീസ് ചെയ്തിരുന്നു. കേരളത്തില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നതെന്നും സൂചനകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X