ദിലീപിന്റെ സിനിമയില്‍ ഷക്കീലയും സന്തോഷ് പണ്ഡിറ്റും

By Gokul

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മോനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നടന്‍ ദിലീപിനൊപ്പം സന്തോഷ് പണ്ഡിറ്റും ഷക്കീലയും അഭിനയിക്കുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായികയാകുന്നത് പുതുമുഖം മിഥിയാണെന്നാണ് റിപ്പോര്‍ട്ട്. ചാനല്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ്.

ഇതാദ്യമായല്ല ദിലീപ് ഒരു മാധ്യമ പ്രവര്‍ത്തകനായി വേഷമിടുന്നത്. ചാനലുകളുടെ വാര്‍ത്ത ആഘോഷങ്ങളെ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ച സ്വലേ എന്ന സിനിമയില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകനായിരുന്നു. ശ്രീബാല കെ മേനോന്റെ ചിത്രത്തില്‍ ചാനല്‍ റിപ്പോര്‍ട്ടറായാണ് മിഥിലയുടെ വേഷം. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം.

santhoshpandit-dileep-shakeela

ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, സുഹാസിനി, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത എന്നിവരാണ് സിനിമയുടെ നിര്‍മാണം. മാര്‍ച്ച് പകുതിയോടെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും.

ഒരുകാലത്ത് അശ്ലീല ചിത്രങ്ങളിലെ നായികയായി മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഷക്കീല പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നല്ല കഥാപാത്രങ്ങളുമായി ചുവടുറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്. സ്വന്തം പടങ്ങളുമായി ശ്രദ്ധേയമായ സന്തോഷ് പണ്ഡിറ്റിനെ സംബന്ധിച്ചും ശ്രീബാലയുടെ സിനിമ ബ്രേക്ക് ആകുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X