»   » മോഹന്‍ലാലിനെ കുറിച്ച് ഷക്കീല പറയുന്നു, കിന്നാരത്തുമ്പികള്‍ ലാല്‍ കണ്ടിട്ടുണ്ട്!!

മോഹന്‍ലാലിനെ കുറിച്ച് ഷക്കീല പറയുന്നു, കിന്നാരത്തുമ്പികള്‍ ലാല്‍ കണ്ടിട്ടുണ്ട്!!

Posted By: Rohini
Subscribe to Filmibeat Malayalam

ഷക്കീലയുടെ സിനിമകള്‍ ഒരുപാട് ആസ്വദിച്ച് കണ്ട ആളുകളും നടിയെ കുറിച്ച് പറയുമ്പോള്‍ ഒരു അവഗണന വാക്കുകളില്‍ നിറയ്ക്കാറുണ്ട്. അടുത്തിടെ ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ജീവിതത്തില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ച് ഷക്കീല പറയുകയുണ്ടായി.

കൂടെ അഭിനയിച്ച മലയാളത്തിലെ മൂന്ന് സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ഷക്കീല പറയുന്നു

അതിനിടയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവവും നടി പങ്കുവച്ചു. ചോട്ടാം മുംബൈ എന്ന ചിത്രത്തിലാണ് ഷക്കീല മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ലാലിനെ കുറിച്ച് ഷക്കീല എന്താണ് പറയുന്നത്, തുടര്‍ന്ന് വായിക്കാം

ശരിക്കും മോഹന്‍ലാല്‍ രാജാവാണ്

മലയാള സിനിമയുടെ രാജാവാണ് മോഹന്‍ലാല്‍ എന്ന് അവതാരിക പറഞ്ഞപ്പോള്‍, ഷക്കീല അടിവരയിട്ട് ഉറപ്പിച്ചു.. അതെ ശരിക്കും അവര്‍ ഒരു രാജാവാണ്.

ചോട്ടാ മുംബൈ എന്ന ചിത്രത്തിലെ അനുഭവം

ഷൂട്ടിങ് കാണാന്‍ ഒരുപാട് ജനക്കൂട്ടമുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ തന്നെ ഞാനൊന്ന് പേടിച്ചു. പിന്നെ മോഹന്‍ലാല്‍ വന്നു. ഞങ്ങള്‍ ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു. 'മാം ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്... കിന്നാരത്തുമ്പികള്‍ നാല് പ്രാവശ്യം കണ്ടിട്ടുണ്ട്' എന്ന് ലാല്‍ പറയുന്ന ഒരു രംഗമുണ്ട്. വേണ്ട.. അത് ലാല്‍ പറയാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ മറുപടി കേട്ടപ്പോള്‍ ഞാന്‍ പറന്നു

പക്ഷെ മോഹന്‍ലാല്‍ പറഞ്ഞു, എന്താണ് പറഞ്ഞാല്‍ പ്രശ്‌നം. ശരിക്കും ഞാന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ട്.. അതിലെന്താണ് തെറ്റ്- അത് ലാലില്‍ നിന്ന് പറഞ്ഞ് കേട്ടപ്പോള്‍ താന്‍ പറക്കുകയായിരുന്നു എന്ന് ഷക്കീല പറയുന്നു

കഴിവുകളെ അംഗീകരിക്കുന്ന നടന്‍

ഒന്നും മോഹന്‍ലാല്‍ മറച്ചുവയ്ക്കുന്നില്ല. കഴിവുള്ളവരെ അംഗീകരിയ്ക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യുന്നു. അതാണ് ഒരാളുടെ ഏറ്റവും നല്ല വ്യക്തിത്വം- ഷക്കീല മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞു

ഷക്കീലുയുടെ വാക്കുകള്‍ കേള്‍ക്കാം

മോഹന്‍ലാലിനെ കുറിച്ച് ഷക്കീല പറയുന്നത് കേള്‍ക്കാം.. വീഡിയോ കാണൂ

English summary
Shakeela is an South Indian Film actress who has appeared mostly in softcore and B grade movies. Shakkela talking about mohanlal in television programs of flowers channel comedy super Night.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam