»   » അനന്തരം ഷക്കീല സംവിധായികയുമാവുന്നു

അനന്തരം ഷക്കീല സംവിധായികയുമാവുന്നു

Posted By:
Subscribe to Filmibeat Malayalam
Shakeela
ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ പൂക്കുന്നതാണ് നീലക്കുറിഞ്ഞി. മലയാളസിനിമയില്‍ നായിക പൊലിമയോടെ ഷക്കീല വന്നിട്ടും ഒരു വ്യാഴവട്ടത്തിലേറെയായി. പ്രേക്ഷകമനസ്സിലെ കൌമാരതരംഗങ്ങളെ തട്ടിയുണര്‍ത്തി ആവേശത്തോടെ തിയറ്ററുകള്‍ നിറച്ച ഭൂതകാലം ഷക്കീലക്കും ഷക്കീല സിനിമകള്‍ക്കുമുണ്ടായിരുന്നു.

ഇപ്പോള്‍ ഷക്കീല മലയാളത്തിലേക്ക് തിരിച്ചുവരുന്നത് സംവിധായികയുടെ വേഷത്തിലാണ്. കഥാപാത്രമായല്ല ക്യാമറക്കുപിന്നില്‍ സിനിമയുടെ നാഡിമിഡിപ്പ് സസൂക്ഷ്മം വീക്ഷിക്കുന്ന നിയന്ത്രിക്കുന്ന സംവിധായികയായി തന്നെ. നീലകുറിഞ്ഞി എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായും ഷക്കീലയുണ്ടാവും.

ഒടുവില്‍ ഷക്കീല മലയാളി പ്രേക്ഷകര്‍ക്കു മുഖം തന്നത് തേജാഭായി എന്ന പൃഥ്വിരാജ് ചിത്രത്തിലാണ്. സെക്‌സ് തരംഗമുണ്ടാക്കിയ ഒരു നായികയ്ക്കും കിട്ടാത്ത സ്വീകാര്യത ഷക്കീലയ്ക്ക് ഉണ്ടായിരുന്നു എന്നത് സത്യം.

അഭിനയിച്ച സിനിമകളില്‍ പലതിലും പ്രേക്ഷകരെ ഹരം കൊള്ളിച്ച സിനുകളില്‍ പരിധിവിട്ടുള്ള പ്രകടനങ്ങളില്‍ ഡ്യൂപ്പായിരുന്നു അഭിനയിച്ചിരുന്നത്. പ്രേക്ഷകര്‍ ഇത് തിരിച്ചറിയാന്‍ കുറേക്കാലമെടുത്തു അപ്പോഴും ആരാധകര്‍ക്കോ ആരാധനക്കോ കുറവൊന്നും സംഭവിച്ചില്ല.

സെക്‌സ് സിനിമകള്‍ മടുത്ത ഷക്കീല മറ്റ് ബഹുഭാഷാസിനിമകളില്‍ സ്വഭാവനടിയായും ഹാസ്യറോളുകളിലും അഭിനയിച്ചുവരുമ്പോഴാണ് മലയാളത്തില്‍ നിന്ന് ഇങ്ങനെ ഒരു ഓഫര്‍ ലഭിക്കുന്നത്. ജാഫര്‍ കാഞ്ഞിരപ്പള്ളി നിര്‍മ്മിക്കുന്ന നീലകുറിഞ്ഞി എല്ലാതരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നവിധം രസകരമായ ചിത്രമായിരിക്കുമെന്നും ലോ ബഡ്ജറ്റില്‍ ഒതുക്കുമെന്നും ഷക്കീലപറയുന്നു.

നവ സംവിധായകരുടെ ചാകരയായിരുന്നു രണ്ടായിരത്തി പന്ത്രണ്ടിലെങ്കില്‍ പുതിയ വേഷപകര്‍ച്ചയോടെ ഷക്കീലയെ പോലെ ആരൊക്കെ പുതിയവര്‍ഷം സംവിധാനരംഗത്തെത്തുമെന്ന് കാത്തിരുന്നുകാണാം.

English summary
South Indian favorite sexy star after Silk smitha is none other than Shakeela. Now she is going to handle the mega phone and say ‘Action and cut’ as she is directing a film in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam