രചന ജയസൂര്യ, സംവിധാനം മണി

By Staff

കലാഭവന്‍ മണി നാടകസംവിധായകനായും ജയസൂര്യ നാടകരചയിതാവായും അഭിനയിക്കുന്ന ചിത്രമാണ് ഷേക്സ്പിയര്‍ എംഎ മലയാളം. നവാഗതരായ ഷൈജു, ഷാജി എന്നീ ഇരട്ടസംവിധായകരാണ് ചിത്രമൊരുക്കുന്നത്.

ജയഭാരതി തിയറ്റേഴ്സ് എന്ന നാടകക്കമ്പനിയുടെ ഉടമയും സംവിധായകനുമാണ് കോട്ടയം ഗോപാലന്‍. ഗോപാലന്റെ നാടകക്കമ്പനിക്കു വേണ്ടി നാടകങ്ങള്‍ രചിക്കുന്നത് ഷേക്സ്പിയര്‍ പവിത്രനാണ്. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നാടകത്തിലൂടെ വിവാദമാക്കുന്നയാളാണ് പവിത്രന്‍. ഗോപാലനെ കലാഭവന്‍ മണിയും പവിത്രനെ ജയസൂര്യയും അവതരിപ്പിക്കുന്നു.

ഭാമയാണ് ഷേക്സ്പിയര്‍ എംഎ മലയാളത്തിലെ നായിക. ജഗതി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടന്‍, രാജന്‍ പി.ദേവ്, സിദ്ദിഖ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംവിധായകര്‍ക്കൊപ്പം ജിജുവും ചേര്‍ന്നാ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ ജിജു ജേക്കബ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X