»   » ടെന്നീസ് താരം ന‍ഡാലുമായി ഷക്കീരയുടെ ചൂടന്‍ വീഡിയൊ

ടെന്നീസ് താരം ന‍ഡാലുമായി ഷക്കീരയുടെ ചൂടന്‍ വീഡിയൊ

Subscribe to Filmibeat Malayalam
Shakira and Rafa Nadal
ടെന്നീസ് കളിക്കാരന്‍ റാഫ നഡാലുമായി ഷക്കീര ഒരു ചൂടന്‍ വീഡിയോ ഷൂട്ട് ചെയ്തു. 30 കഴിഞ്ഞ ഷക്കീരയും 23 കാരനായ നഡാലും കഴിഞ്ഞ കുറച്ചു കാലമായി കടുത്ത പ്രണയത്തിലാണ്. ഇവര്‍ നിരന്തരം ഡേറ്റ് ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇതൊക്കെ വെറും കള്ള കഥകളാണെന്നാണ് നഡാലിന്റെ വക്താവ് അവകാശപ്പെട്ടത്.

ഷക്കീര ഇതുവരെ ഇറക്കിയിട്ടുള്ളതില്‍വച്ച് ഏറ്റവും ചൂടുള്ള വീഡിയൊ ആയിരിയ്ക്കും ഇതെന്നാണ് വാര്‍ത്തകള്‍. വൈകാതെ തന്നെ ഇതിന്റെ പൂര്‍ണരൂപം പുറത്തിറങ്ങും. ഷക്കീരയുടെ അടുത്തിറങ്ങുന്ന ജിപ്സി എന്ന ആല്‍ബത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഈ വീഡിയൊ. ഒരു മരുഭൂമിയിലാണ് വീഡിയൊ ഷൂട്ട് ചെയ്തത്. ഇരുവരും ഏകദേശം വസ്ത്രമൊന്നുമില്ലാതെയാണ് ഇതില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അന്തിപ്പത്രങ്ങള്‍ പറയുന്നത്.

ഇവരുടെ പ്രണയം പുറം ലോകം അറിഞ്ഞിട്ട് ഏറെക്കാലമായിട്ടില്ല. സ്പെയിനില്‍ ഒരു ഷൂട്ടിനായി എത്തിയ ഇരുവരേയും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ കണ്ടതാണ് കഥയ്ക്ക് തുടക്കമായത്. ഇരുവരും വെറും സുഹൃത്തക്കളല്ലെന്ന് ഹോട്ടല്‍ റസ്റ്ററന്റിലെ അവരുടെ ചേഷ്ടകള്‍ കണ്ട ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഈയിടെ ഷക്കീര ജന്മദിനം ആഘോഷിച്ചത് ദീര്‍ഘകാല ഡേറ്റിംഗ് സുഹൃത്തായ അന്റോണിയോ ദെ ല റുയയുമായിട്ടായിരുന്നു. ഇത് കഴി‍ഞ്ഞിട്ട് മാസം ഒന്ന് തികഞ്ഞിട്ടില്ല. അന്ന് നഡാലിന്റെ ഡേറ്റിംഗ് സുഹൃത്ത് സ്കൂള്‍ കൂട്ടുകാരിയായ മറിയ ഫ്രാന്‍സിസ്കയായിരുന്നു. കാര്യങ്ങള്‍ മാറിമറിയാന്‍ പടിഞ്ഞാറിന്റെ ഗ്ലാമര്‍ ലോകത്ത് ഏറെ സമയം വേണോ?

ഷക്കീരയുടെ ആല്‍ബത്തില്‍ ഇന്ത്യന്‍ ഡ്രമ്മര്‍മാര്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam