മമ്മൂട്ടിയുടെ വില്ലനായി പഴയ 'ശക്തിമാന്‍'
തൊണ്ണൂറുകളില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ എന്ന പരമ്പര ഓര്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. അന്ന് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കൗതുകം ജനിപ്പിച്ച ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ സീരിയല്‍ കഥാപാത്രങ്ങളില്‍ ചരിത്രം സൃഷ്ടിച്ച ഒന്നായിരുന്നു. ശക്തിമാനിലെ സോറി ശക്തിമാന്‍, താങ്ക് യു ശക്തിമാന്‍ തുടങ്ങിയ ഡയലോഗുകള്‍ മലയാളസിനിമകളെപ്പോലും സ്വാധീനിച്ചിരുന്നു അക്കാലത്ത്. ശക്തിമാന്റെ നാനൂറോളം എപ്പിസോഡുകളാണ് ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്.
ഇപ്പോഴിതാ ശക്തിമാന്‍ മലയാളത്തിലേയ്‌ക്കെത്തുകയാണ്. അതേ ശക്തമാന്‍ എന്ന കഥാപാത്രമായി എത്തിയ മുകേഷ് ഖന്നയാണ് മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനാകുന്ന രാജാധിരാജ എന്ന ചിത്രത്തിലെ വില്ലന്മാരില്‍ ഒരാള്‍ മുകേഷ് ഖന്നയാണ്. ചിത്രത്തിലെ പ്രധാന വില്ലനെ അലതരിപ്പിക്കുന്നത് ജോയ് മാത്യുവാണ്. ജോയ് മാത്യുവിന്‍രെ സംഘത്തിലെ ഒരു വില്ലനായിട്ടാണ് മുകേഷ് എത്തുന്നത്.

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന രാജാധിരാജയുടെ പൊള്ളാച്ചിയിലെ ചിത്രീകരണം അവസാനിച്ചു. മുംബൈയിലെ ഷെഡ്യൂള്‍ അധികം താമസിയാതെ തുടങ്ങുമെന്നാണ് അറിയുന്നത്. മമ്മൂട്ടി റസ്റ്റോറന്റ് ഉടമയായി എത്തുന്ന ചിത്രത്തില്‍ ലക്ഷ്മി റായിയാണ് നായിക. ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.


Click it and Unblock the Notifications











