ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

By Aswathi

സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ടതോടെ അവസാനിച്ചു എന്ന് കരുതിയ കലാജീവിതം ശാലുമേനോന്‍ വീണ്ടും തിരിച്ചു പിടിക്കുന്നു. ജാമ്യം കിട്ടിയതിന് ശേഷം തിരിച്ചു വന്ന് അഭിനയിക്കുന്ന ആദ്യത്തെ സീരിയലില്‍ തന്നെ ഒരു ഐപിഎസ് ഓഫീസറുടെ റോളാണ് ശാലുവിന്. നന്ദിത ദാസ് എന്നാണ് കഥാപാത്ത്രതിന്റെ പേര്. ഗുണ്ടകളെ തല്ലിതോല്‍പ്പിച്ച് വൃദ്ധയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്ന ഷോട്ടോയിരുന്നു ആദ്യത്തേത്. ആദ്യ ഷോട്ട് തന്നെ ഓകെ.

പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്നാണ് വിശ്വാസമെന്നും വെറുതെ വിടണമെന്നും ശാലു പറഞ്ഞു. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്ന താരം മുടങ്ങിപ്പോയ നൃത്തവിദ്യാലയവും പുനരാരംഭിച്ചിട്ടുണ്ട്. വിജയദശമിയില്‍ പുതിയ ബാച്ചിനെ എടുക്കാനാണ് തീരുമാനം.

ശാലുമേനോന്‍

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

നര്‍ത്തകി അഭിനേത്രി എന്നതിനെക്കാള്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ശാലു മേനോനെ പരിചയം സോളാര്‍ തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ട പ്രതി എന്ന നിലയിലാണ്.

സീരിയല്‍

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ധാരളം പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ട് മലയാളികളുടെ സ്വീകരണ മുറിയില്‍ എന്നും വന്നിരുന്ന താരമായിരുന്നു ശാലു മേനോന്‍

സിനിമ

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് വേഷങ്ങള്‍ സീരിയലില്‍ ചെയ്ത ശാലു കാക്ക കുയില്‍, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ഗ്രാന്റ് മദര്‍, പരിണാമം, ഇന്ദ്രജിത്ത്, പാതിരാ മണല്‍ തുടങ്ങി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടഉണ്ട്.

നൃത്തം

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

അഭിനേത്രി എന്നതിനെക്കാള്‍ ഒരു നര്‍ത്തകി എന്ന നിലയിലാണ് ശാലു അറിയപ്പെട്ടിരുന്നത്.

അദ്ധ്യാപിക

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

നൃത്തം പഠിക്കുകയും വേദികളില്‍ അവതരിപ്പിക്കുകയും മാത്രമല്ല തന്റെ കഴിവ് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന കലാകാരിയായിരുന്നു ശാലു

എല്ലാം പോയി

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

സോളാര്‍ കേസില്‍ പിടിക്കപ്പെട്ടതോടെ അഭിനയവും നൃത്തവും സിനിമയും എല്ലാം നഷ്ടപ്പെട്ടെന്ന നിലയിലായിരുന്നു ശാലു

ആദ്യപ്രതികരണം

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ബിജു രാധാകൃഷ്ണന്‍ എന്നയാളെ അറിയില്ലെന്നും വിവാദങ്ങളിലേക്ക് വെറുതെ വലിച്ചിഴക്കരുതെന്നുമായിരുന്നു തട്ടിപ്പ് പുറത്തു വന്നപ്പോഴുള്ള താരത്തിന്റെ ആദ്യപ്രതികരണം.

പിടിക്കപ്പെട്ടപ്പോള്‍

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

സരിതയെ പരിചയമുണ്ടെന്നും ബിജുവിനെ അറിയാമെന്നും പ്രണയത്തിലാണെന്നും തുടങ്ങി സോളാറുമായുള്ള താരത്തിന്റെ ഓരോ പങ്കും പുറത്തുവന്നു.

കേസ്

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

സോളാര്‍ കമ്പനിയുടെ പേരില്‍ റാസിഖ് അലി എന്നയാളില്‍ നിന്ന് ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെടുത്തു എന്നതാണ് ശാലുവിനെതിരെയുള്ള കേസ്

ബിജുവുമായി

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ആദ്യഭാര്യയെ കൊലപ്പെടുത്തിയ ബിജു പിന്നെ സരിതയെ വിവാഹം കഴിച്ചെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ ബിജുവിന് ശാലുവിനോട് പ്രണയമായിരുന്നു. ശാലുവിനെങ്ങനെയായിരുന്നു?

ജാമ്യം

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

സോളാര്‍ തട്ടിപ്പ് കേസില്‍ ഉപാധികളോടെ കഴിഞ്ഞമാസമാണ് ശാലു ജാമ്യത്തിലിറങ്ങിയത്

സോളാറില്‍ നഷ്ടമായത്

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

തന്റെ അഭിനയ-നൃത്ത ജീവിതം മാത്രമല്ല. അഭിമാനത്തോടൊപ്പം തട്ടിപ്പിലൂടെ ഉണ്ടാക്കിയ കാശ്‌കൊണ്ട് നിര്‍മ്മിച്ച ആഡംബര വീടും ശാലുവിന് നഷ്ടമായി.

സെന്‍സര്‍ ബോര്‍ഡ് അംഗത്വം

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ശാലുവിന് സെന്‍സര്‍ ബോര്‍ഡ് അംഗത്വം നല്‍കിയത് അന്നേ വലിയ വിവാദമായിരുന്നു. സോളാര്‍ കേസില്‍ കൂടെ പെട്ടപ്പോള്‍ അതും നഷ്ടമായി.

 തിരിച്ചുവരവ്

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ദൈവത്തിലും നിയമത്തിലും വിശ്വാസമുള്ള ശാലു പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ തനിക്കൊപ്പമുണ്ടെന്നാണ് വിശ്വാസമെന്നും വെറുതെ വിടണമെന്നും ശാലു പറയുന്നു.

 കലാജീവിതം

ശാലു പൊലീസായി വീണ്ടും അഭിനയത്തിലേക്ക്

ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സീരിയലിലും. വൈകാതെ നഷ്ടമായ കലാജീവിതം ശാലു തിരിച്ചുപിടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X