ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് ശാലു മേനോന്‍ വിവാഹിതയായി
സിനിമാ - സീരിയല്‍ നടിയായ ശാലു മേനോന്‍ വിവാഹിതയായി. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. കൊല്ലം സ്വദേശി സജി ജി നായരാണ് വരന്‍.
സിനിമാ - സീരിയലിലൂടെ പരിചിതയായ ശാലു മേനോന്‍ സോളാര്‍ കേസിന് ശേഷമാണ് ശ്രദ്ധേയായത്. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് നടിയെ കേസില്‍ പെടുത്തിയത്.

സോളാര്‍ വിവാദത്തിന് ശേഷം സിനിമ സീരിയലുകളില്‍ അത്ര സജീവമായി ശാലുവിനെ കണ്ടില്ല. അഭിനേത്രി എന്നതിന് പുറമെ നര്‍ത്തകി കൂടെയായ ശാലു ഇപ്പോള്‍ നൃത്തവിദ്യാലയം നടത്തി വരികയാണ്.
ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്‌റ്റോറി തുങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
More from Filmibeat
shalu menon actress marriage malayalam film malayalam movie malayalam cinema ശാലു മേനോന്‍ സോളാര്‍ കേസ് നടി വിവാഹം മലയാളം സിനിമ


Click it and Unblock the Notifications











