മോഹന്‍ലാലിന്റെ കനലില്‍ ശാലു മേനോന്‍
സോളാര്‍ തട്ടിപ്പിന് ശേഷം ശാലു മേനോന്‍ വീണ്ടും തന്റെ കരിയറിലേക്ക് തിരികെ എത്തിയിരുന്നു. നൃത്തത്തിലും സീരിയലിലും ശ്രദ്ധകൊടുക്കന്ന ശാലു വീണ്ടും സിനിമയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
ശിക്കാറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന കനല്‍ എന്ന ചിത്രത്തിലാണ് ശാലു ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ശാലുവിന്റെ റോളെന്താണെന്ന കാര്യം വ്യക്തമായിട്ടില്ല.

മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായും എത്തുന്നു.
ശിക്കാറിന് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് ബാബുവാണ് കനലിനും തിരക്കഥയൊരുക്കുന്നത്. അബ്ബാം മൂവീസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. എറണാകുളം, മൈസൂര്‍, ദുബായി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കുക.


Click it and Unblock the Notifications











