മമ്മൂട്ടിയുടെ അഭിനയമികവിന് മുന്നില്‍ ആക്ഷന്‍ കോറിയോഗ്രാഫറും ഫ്‌ളാറ്റായി! ഉണ്ടയെക്കുറിച്ച് പറഞ്ഞത്?
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. അവതരണത്തിലായാലും പ്രമേയത്തിലായാലും വ്യത്യസ്തമായിരിക്കണം ഓരോ കഥാപാത്രമെന്ന കാര്യത്തില്‍ പ്രത്യേക നിബന്ധനയുണ്ട് ഈ താരത്തിന്. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. പോലീസ് ഇന്‍സ്‌പെക്ടറായാണ് അദ്ദേഹമെത്തുന്നത്. വപ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ബോളിവുഡിലെ ആക്ഷന്‍ കോറിയോഗ്രാഫറായ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ നിയന്ത്രിക്കുന്നത്. മണുക്കൂറുകളോളം നീളുന്ന ചിത്രീകരണത്തിനിടയിലെ മമ്മൂട്ടിയുടെ താല്‍പര്യത്തെക്കുറിച്ചും ഡെഡിക്കേഷനെക്കുറിച്ചുമൊക്കെ വാചാലനായിരിക്കുകയാണ് അദ്ദേഹം.
റിയല്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മണിക്കൂര്‍ നീളുന്ന ഷൂട്ടില്‍ തുടക്കത്തിലെ അതേ എനര്‍ജി തന്നെ അവസാനം വരെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കൗശല്‍ പറയുന്നു. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

കാസര്‍ഗോഡ് വെച്ചുള്ള ചിത്രീകരണം അവസാനിപ്പിച്ച് വയനാട്ടിലേക്ക് നീങ്ങിയിരിക്കുകയാണ് ഉണ്ടയുടെ അണിയറപ്രവര്‍ത്തകര്‍. വയനാടുള്ള ചിത്രീകരണത്തിന് ശേഷം സംഘം ഛത്തീസ്ഗഢിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട് മമ്മൂട്ടി ചിത്രീകരണത്തില്‍ നിന്നും ഇടവേളയെടുക്കുന്നുണ്ട്. അബുദാബിയിലെ പരിപാടിക്ക് ശേഷം വീണ്ടും താരം സിനിമയില്‍ ജോയിന്‍ ചെയ്യും.


Click it and Unblock the Notifications