മമ്മൂട്ടിയുടെ പോലീസ് വേഷം കിടുക്കും! ഉണ്ടയ്ക്ക് ആക്ഷനൊരുക്കാന്‍ ആരാണ് എത്തിയതെന്നറിയാമോ? കാണൂ!
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന ഒട്ടനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കാസര്‍കോട് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ആക്ഷന്‍ കോമഡി എന്റര്‍ടൈനര്‍ ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മണി എന്ന പോലീസുദ്യോഗസ്ഥനായാണ് താരമെത്തുന്നത്. കാത്തിരിപ്പിനൊടുവില്‍ വീണ്ടും മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുകയാണ്.
സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഇതിനോടകം തന്നെ അദ്ദേഹം ഈ സിനിമയുടെ സെറ്റിലേക്കെത്തിയിട്ടുണ്ട്. ദംഗല്‍, ക്രിഷ്3, പദ്മാവത്, ധൂം3 തുടങ്ങിയ സിനിമകളുടെ ആക്ഷനൊരുക്കിയത് അദ്ദേഹമായിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയുമായി സഹകരിക്കുന്നത്.

വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാസര്‍കോട്ടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം സംഘം വയനാട്ടിലേക്ക് നീങ്ങുമെന്ന് അത് കഴിഞ്ഞ് ഛത്തീസ്ഗഢിലേക്ക് നീങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2019 മേയ് പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications