പ്രേമത്തിലെ ശംഭു ഹരിശ്രീ അശോകന്റെ മകനല്ല!!
പ്രേമം എന്ന ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയുടെ കൂടെ ആദ്യാവസാനം വരെയുള്ള കൂട്ടുകാരില്‍ ശംഭു എന്ന കഥാപാത്രമായെത്തിയ നടന്‍ ഹരിശ്രീ അശോകന്റെ മകനാണെന്ന് ചിലര്‍ക്കൊക്കെ തെറ്റിദ്ധാരണയുണ്ട്. കാഴ്ചയില്‍ അങ്ങനെ തോന്നാമെങ്കിലും ശംഭുവായി എത്തിയ ശബരീഷ് വര്‍മ ഹരിശ്രീ അശോകന്റെ മകനല്ല!!

തിയേറ്ററിലിരുന്ന് സിനിമകാണുമ്പോള്‍ അരികിലിരുന്ന പലരും പറഞ്ഞു കേട്ടു, ശംഭു ഹരിശ്രീ അശോകനെ പോലെ തന്നെയുണ്ട്. അദ്ദേഹത്തിന്റെ മകനായിരിക്കും എന്ന്. ശംഭവുിന്റെയും ജോര്‍ജിന്റെയും കോയയുടെയും മൂന്ന് ഗെറ്റപ്പുകള്‍ ചിത്രത്തിലുണ്ട്. ഇതില്‍ കോളേജ് പഠനകാലത്ത് താടിവളര്‍ത്തിയ ഗെറ്റപ്പിലാണ് ശംഭുവിന് ഹരിശ്രീ അശോകന്റെ മുഖഛായ തോന്നിയത്.

പ്രേമം എന്ന ചിത്രത്തെ സംബന്ധിച്ച് ശബരീഷ് വെറും ശംഭു എന്ന കഥാപാത്രം മാത്രമല്ല. ചിത്രത്തിലെ ആലുവ പുഴ, കാലം കെട്ടുപോയി, പതിവായി ഞാന്‍, സീന്‍ കൊണ്ട്ര, കലിപ്, മലരേ, ചിന്ന ചിന്ന, ഇത് പുത്തന്‍ ലോകം എന്നീ എട്ടു പാട്ടുകള്‍ക്കും വരികളെഴുതിയും അതില്‍ അഞ്ച് പാട്ടുകള്‍ പാടിയും ശബരീഷാണ്.

അതേ സമയം ഹരിശ്രീ അശോകന്റെ മകന്റെ പേര് അര്‍ജുന്‍ എന്നാണ്. ടു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെ അര്‍ജുന്‍ സിനിമയിലെത്തിയിട്ടുണ്ട്. 2014 മെയ് 23 ന് റിലീസ് ചെയ്ത ചിത്രം പക്ഷെ വേണ്ടിവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.


Click it and Unblock the Notifications











