»   » ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ

Posted By: AkhilaKS
Subscribe to Filmibeat Malayalam

നവാഗതനായ ഋഷികുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ നായികയെ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. നായികയുടെ ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് അറിയച്ചത്. പകരം അണിയറ പ്രവര്‍ത്തകര്‍ നായികയെ ഒരു സര്‍പ്രൈസ് ആക്കി, തലയില്‍ തട്ടമിട്ട് കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ച ഒരു പെണ്‍ക്കുട്ടിയുടെ ഫോട്ടോയും നല്‍കി.

Read Also: കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലി, അതെ ശാലിനിയുടെ അനുജത്തി ശ്യാമിലി വരുന്നു

ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക ആ കണ്ണുകള്‍ ആരുടേതെന്നറിയാന്‍. എന്നാല്‍ നായികയുടെ പ്രഖ്യാനമുണ്ടാകുന്നതിന് മുമ്പ് തന്നെ പാപ്പരാസികള്‍ ആളെ കണ്ടെത്തുകെയും ചെയ്തു. അത് ബേബി ശ്യാമിലിയാണെന്ന്.

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ

നവാഗതനായ ഋഷികുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം പുള്ളീം ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ബേബി ശ്യാമിലി തന്നെ. ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ


മാളൂട്ടി എന്ന ചിത്രത്തിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ ബേബി ശ്യാമിലി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നതും, ചാക്കോച്ചന്റെ നായികയാകുന്നതും വള്ളീ തെറ്റി പുള്ളീം തെറ്റി ചിത്രം പ്രേഷകര്‍ക്ക് ഏറെ ആക്ഷാംക്ഷ ജനിപ്പിക്കുന്നതാണ്.

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ


അറുപത് മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു മുഴു നീള എന്റര്‍ടെയിനര്‍ സ്വഭാവമുള്ളതായിരിക്കും. ഒരു സി ക്ലാസ് തിയറ്ററിനെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്.

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന തിയറ്റര്‍ ഒപ്പറേറ്ററുടെ ഭാര്യവേഷമാണ് ശ്യാമിലി അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഇവര്‍ക്ക് പുറമേ അജു വര്‍ഗ്ഗീസ്, മനോജ് കെ ജയന്‍,രഞ്ജി പണിക്കര്‍, സൈജു കുറിപ്പ്, മുത്തുമണി, സീമ ജി നായര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

ഇത് ഗോസിപ്പല്ല, ആ കണ്ണുകള്‍ ശ്യാമിലിയുടേത് തന്നെ

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം അച്ചാപ്പൂ മൂവി മാജികിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാറാണ് ക്യാമറ.

English summary
shamili back malayalam with kunchacko boban.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam