ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
സംവിധായകന്‍ സിദ്ധിഖിന്റെ ബോഡിഗാര്‍ഡ് അന്യഭാഷകളില്‍ റിമേക്ക് ചെയ്തപ്പോള്‍ ദിലീപിനും നയന്‍താരയ്ക്കും പകരം വയ്ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നു തന്നെ പറയാം. മലയാളത്തില്‍ ഇരുവരും അഭിനയിച്ചു തകര്‍ത്ത സിനിമയായിരുന്നു ബോഡിഗാര്‍ഡ്. നയന്‍താരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമായി എന്നു തന്നെ പറയാം. എന്നാല്‍, ബോഡിഗാര്‍ഡിലെ നയന്‍താരയ്ക്കു പകരം മറ്റൊരു നടിയായിരുന്നെങ്കില്‍ സിനിമ ഇത്രയങ്ങ് വിജയിക്കുമായിരുന്നോ..?
ഇതിനു ഉത്തരം കിട്ടിയില്ലെങ്കിലും ബോഡിഗാര്‍ഡ് എന്ന ചിത്രം നയന്‍താരയ്ക്കു വേണ്ടി എഴുതിയ ചിത്രമായിരുന്നില്ല. സിദ്ധിഖ് ദിലീപിന്റെ നായികയായി തെരഞ്ഞെടുത്തത് ശ്യാമിലിയെയായിരുന്നു. ഒരുപക്ഷെ, ശാമിലിയുടെ തിരിച്ചുവരവാകുമായിരുന്നു ബോഡിഗാര്‍ഡ്. എന്തുകൊണ്ട് ശ്യാമിലി ചിത്രത്തില്‍ അഭിനയിച്ചില്ല. ശ്യാമിലി തന്നെ അതിനെക്കുറിച്ച് മനസ്സു തുറക്കുന്നു.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
ശ്യാമിലി വേണ്ടെന്നുവെച്ച വേഷമാണോ നയന്‍താരയ്ക്കു ലഭിച്ചത്. എന്നാല്‍, അങ്ങനെയല്ല, ചില തിരക്കുകള്‍ കാരണം ചിത്രം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് ശ്യാമിലി പറയുന്നത്.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
സിനിമ സൂപ്പര്‍ഹിറ്റ് ആയപ്പോള്‍ ശ്യാമിലിക്കും വിഷമം തോന്നി. ഭാഗ്യം ശ്യാമിലിക്ക് ഇല്ലാതെ പോയെന്നു പറയാം. ഒരുപക്ഷെ, ബോഡിഗാര്‍ഡിലെ വേഷം ചെയ്തിരുന്നെങ്കില്‍ ശ്യാമിലിയുടെ ശക്തമായ തിരിച്ചുവരവാകുമായിരുന്നു ചിത്രം.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
ബോഡിഗാര്‍ഡിലെ നയന്‍താരയുടെ വേഷം തമിഴില്‍ അസിന്‍ ചെയ്തപ്പോഴും ബോളിവുഡില്‍ കരീന കപൂര്‍ ചെയ്തപ്പോഴും അത്ര മികവുറ്റതായില്ല എന്നു പറയാം. ചിത്രത്തിലെ വേഷം നയന്‍താരയ്ക്കു ഇണങ്ങുന്നതായിരുന്നു. മറ്റൊരു നടി അഭിനയിച്ചിരുന്നെങ്കില്‍ ഗംഭീരമാകുമോ എന്നു സംശയമാണ്.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
സിദ്ധിഖ് സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിനു ഇന്നും വിഷമമുണ്ടെന്നും ശ്യാമിലി പറയുന്നു. ആദ്യം സിനിമ ചെയ്യാന്‍ സമ്മതിച്ചതായിരുന്നു. എന്നാല്‍, പിന്നീട് വേണ്ടെന്നു വെക്കുകയായിരുന്നു.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
'ഓയ്' എന്ന തെലുങ്കു ചിത്രത്തിനുവേണ്ടിയാണ് ശ്യാമിലി ബോഡിഗാര്‍ഡ് വേണ്ടെന്നുവെച്ചത്. ഓയ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായി പോയി ശ്യാമിലി.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
അഭിനയത്തോട് ഒരു പരിധിയില്‍ കവിഞ്ഞ താല്‍പര്യമില്ലെന്നാണ് ശ്യാമിലി പറയുന്നത്. അതുകൊണ്ടു തന്നെയാണ് കൂടുതല്‍ സിനിമകള്‍ ചെയ്യാതിരുന്നത്. കുട്ടിക്കാലത്ത് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.

ബോഡിഗാര്‍ഡ് ശ്യാമിലിക്ക് വേണ്ടിയെഴുതിയ സിനിമ, ശാമിലിക്ക് പകരം നയന്‍താര വന്നതെന്തുക്കൊണ്ട്?
ചെറുപ്പത്തില്‍ തന്നെ ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ താരമാണ് ശാമിലി. കൂടുതല്‍ ടാക്‌സ് നല്‍കിയിരുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുമായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ കാരണം കുട്ടിക്കാലം വേണ്ടതു പോലെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചു നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നു ശാമിലി പറയുന്നു.

Click it and Unblock the Notifications