ശ്യാമിലി നായികയാവുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം
ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്യാമിലി. ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി എത്തിയിരുന്നത്. ഉര്‍വ്വശി നായികയായി എത്തിയ ചിത്രത്തിലെ പ്രകടനത്തിന് ശ്യാമിലിക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയിട്ടുളള താരം കൂടിയാണ് ശ്യാമിലി.മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യ വേഷത്തിലെത്തിയിരുന്ന ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിലഭിനയിച്ച ശാലിനിയുടെ സഹോദരിയാണ് ശ്യാമിലി.

കുഞ്ചാക്കോ ബോബന്‍ നായകനായ വള്ളീം തെറ്റി പുള്ളി തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിട്ടായിരുന്നു നടി എത്തിയിരുന്നത്. റിഷി ശിവകുമാര്‍ സംവിധാനം ചെയത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഈ ചിത്രത്തിനു ശേഷം വിക്രം പ്രഭുവിന്റെ നായികയായി വീരശിവജി എന്ന തമിഴ് ചിത്രത്തിലായിരുന്നു ശ്യാമിലി അഭിനയിച്ചിരുന്നത്. ഗണേഷ് വിനായക് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്.
ശ്യാമിലി നായികയാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് അമ്മമ്മഗരി ഇല്ലു. നാഗശൗര്യയാണ് ചിത്രത്തില്‍ ശ്യാമിലിയുടെ നായകനാവുന്നത്. സുന്ദര്‍ സുര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാവു രമേഷ് ,സുമന്‍, ശകലാക ശങ്കര്‍, ഹേമ,സുധ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി.


Click it and Unblock the Notifications











