തിലകന്റെ സ്വത്ത് കേസ്സില്‍ പുതിയ വിധി

By Ravi Nath

Thilakan
അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ സ്വത്ത് സംബന്ധിച്ച് രണ്ടാം ഭാര്യയിലെ മകളായ സോണിയ നല്‍കിയ കേസ്സില്‍ വിധി മകന്‍ ഷമ്മി തിലകന് അനുകൂലം. സെഷന്‍സ് ജഡ്ജ് ജയചന്ദ്രന്‍ പ്രസ്താവിച്ച വിധിയില്‍ സോണിയ താമസിക്കുന്ന പി.ആര്‍. എസ് ഫ്‌ളാറ്റില്‍ ആദ്യഭാര്യയിലെ മക്കള്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന കീഴ്‌കോടതി വിധി സെഷന്‍സ് കോര്‍ട്ട് റദ്ദ് ചെയ്തു.

തിലകന്റെ അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും സോണിയ എടുക്കുന്നത് തടയണമെന്ന വാദവും കോടതി അംഗികരിച്ചു. തിലകന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെടുംവരെ ഒടുവില്‍ താമസിച്ചത് സോണിയ താമസിക്കുന്ന പി.ആര്‍.എസ് ഫ്‌ളാറ്റിലായിരുന്നു. തിലകന്‍ അന്തരിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ ആദ്യഭാര്യയിലെ മക്കള്‍ പ്രസ്തുത ഫ്‌ളാറ്റില്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ടും പുരസ്‌ക്കാരങ്ങള്‍ക്കും മറ്റും അവകാശമുന്നയിച്ചും സോണിയ നല്‍കിയ കേസ്സില്‍ കീഴ്‌ക്കോടതി ഷമ്മിയുടേയും മറ്റും പ്രവേശനം നിഷേധിച്ചിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് വിധി ഷമ്മിക്കനുകൂലമായ് വന്നത്. തിലകന്റെ പേരില്‍ ട്രസ്‌റ് രൂപികരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കോടതിയെ അറിയിച്ച ഷമ്മി തിലകന്‍ സോണിയയെ ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിക്കില്ലെന്നും കോടതിയ്ക്ക് ഉറപ്പു നല്‍കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X