പഠിക്കാതെ നാടകം കളിച്ച് നടന്നു! അച്ഛന്‍ ചെയ്ത ദ്രോഹമേ! നെപ്പോളിയനെ അഭിനന്ദിച്ച് ഷമ്മി തിലകന്‍!
താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് ഷമ്മി തിലകന്‍. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം മുന്നേറുന്നത്. വില്ലത്തരത്തിലൂടെയും പോലീസ് വേഷത്തിലൂടെയുമൊക്കെ അദ്ദേഹം ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അദ്ദേഹം വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അഭിനയത്തിന് പുറമെ ഡബ്ബിംഗിലും മികവ് തെളിയിച്ചിരുന്നു അദ്ദേഹം. സിനിമയിലായാലും ജീവിത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. മലയാളത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിരുന്നിട്ടും അച്ഛന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
നാടകകരംഗത്തുനിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. പള്ളിക്കൂടത്തില്‍ പഠിക്കുന്നതിന് പകരം നാടകം കളിച്ച് നടക്കുകയായിരുന്നു ചെയ്തത്. അന്ന്പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നുവെങ്കില്‍ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വില്ലത്തരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നെപ്പോളിയന് ഹോളിവുഡില്‍ തിരക്കേറുന്നുവെന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയായാണ് ഹാസ്യരൂപേണ ഷമ്മി തിലകനും പ്രതികരിച്ചത്. ഇനി പറഞ്ഞിട്ടെന്താ കാര്യമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു നെപ്പോളിയന്‍ മലയാളികളുടെ പ്രിയതാരമായി മാറിയത്. വില്ലത്തരത്തിലൂടെയാണെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ നെപ്പോളിയന്‍ ഇപ്പോള്‍ ഹോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളാണ്. ക്രിസ്മസ് കപോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ സജീവമാവുന്ന നെപ്പോളിയന് ഷമ്മി തിലകനും ആശംസ നേര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications











