അവര്‍ സൂപ്പര്‍സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഷമ്മി തിലകന്‍റെ മറുപടി വൈറല്‍
അനശ്വര നടന്‍ ജയന്‍ വിടവാങ്ങി 40 വര്‍ഷങ്ങള്‍ തികയുകയാണ്. പൗരുഷത്തിന്റെ പ്രതീകമായി മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു ജയന്‍. പ്രിയതാരത്തെ അനുസ്മരിച്ച് താരങ്ങളും സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ജയനെ കുറിച്ച് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്നായിരുന്നു ജയന്റെ ചിത്രം പങ്കുവെച്ച് ഷമ്മിതിലകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
Recommended Video
പിന്നാലെ നിരവധി പേരാണ് നടന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഷമ്മി തിലകന്‍ പങ്കുവെച്ച കുറിപ്പും അതിന് ആരാധകര്‍ നല്‍കിയ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. അതെന്താ അങ്ങനെ പറഞ്ഞതെന്നും, അപ്പോ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍സ്റ്റാറുകള്‍ അല്ലെയെന്നും ആരാധകര്‍ ചോദിക്കുന്നു.

എന്നാല്‍ ഈ കമന്റുകള്‍ക്കെല്ലാം മറുപടിയായി അവര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് ആയിരുന്നു ഷമ്മി തിലകന്‍ കുറിച്ചത്. തുടര്‍ന്ന് ഷമ്മി തിലകന്‍ പറഞ്ഞതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ശാപമോക്ഷം എന്ന ചിത്രത്തിലൂടെ 1974ല്‍ മലയാളത്തില്‍ അരങ്ങേറിയ താരമായിരുന്നു ജയന്‍.

ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മോളിവുഡില്‍ തിളങ്ങി. പ്രേംനസീറും സത്യനും നിറഞ്ഞുനിന്ന കാലത്താണ് ജയനും മലയാള സിനിമയില്‍ തിളങ്ങിയത്. കൃഷ്ണന്‍ നായരെ ജയന്‍ എന്നാക്കി മാറ്റിയത് നടന്‍ ജോസ് പ്രകാശാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന ചിത്രത്തിലൂടെയാണ് ജയന് സൂപ്പര്‍താരപദവി ലഭിച്ചത്.

തുടര്‍ന്നും നടന് നിരവധി വിജയ ചിത്രങ്ങളാണ് ലഭിച്ചിരുന്നത്. 116 സിനിമകളിലാണ് ആറ് വര്‍ഷം കൊണ്ട് താരം അഭിനയിച്ചത്. അങ്ങാടി, കഴുകന്‍, കാന്തവലയം, നായാട്ട്, കരിമ്പന തുടങ്ങിയവയെല്ലാം ജയന്റെതായി ആരാധകര്‍ ആഘോഷമാക്കിയ ചിത്രങ്ങളാണ്. സാഹസിക രംഗങ്ങള്‍ ചെയ്യാനിഷ്ടപ്പെട്ട അദ്ദേഹം ഡ്യൂപ്പില്ലാതെയായിരുന്നു മിക്ക സിനിമകളിലും അഭിനയിച്ചത്. ഒടുവില്‍ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

സൂപ്പര്‍സ്റ്റാറുകള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ജയനെ പോലെ ആവേശംകൊണ്ട മറ്റൊരു നടനില്ലെന്നാണ് മിക്കവരും പറയാറുളളത്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ കൂടിയായിരുന്നു അദ്ദേഹം. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ജയന്റെ സിനിമകള്‍ ടിവി ചാനലുകളില്‍ വന്നാല്‍ എല്ലാവരും കാണാറുണ്ട്. ജയനെ വെച്ച് സിനിമകള്‍ എടുക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍പ് പല സംവിധായകരും തുറന്നുപറഞ്ഞിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുളളവര്‍ ജയനെ കുറിച്ചുളള ഓര്‍മ്മകള്‍ പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. സിനിമയിലെത്തിയ സമയത്ത് അദ്ദേഹം നല്‍കിയ ഉപദേശങ്ങളെ കുറിച്ചെല്ലാം മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications