twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടി? അദ്ദേഹത്തോട് ചോദിക്കണം! മോഹന്‍ലാലിനെ സമ്മര്‍ദ്ദത്തിലാക്കരുത്!

    |

    താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് താരസംഘടനയായ എഎംഎംഎ രൂപീകരിച്ചത്. താരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുകയും അവശരായ കലാകാരന്‍മാരെ സഹായിക്കുന്നതുള്‍പ്പടെ നിരവധി കാര്യങ്ങളാണ് അമ്മ ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടാവുന്ന ദുരന്തത്തിനിടയില്‍ സഹായഹസ്തവുമായി സംഘടന എത്താറുണ്ട്. ഇന്നസെന്റിന് പിന്നാലെയായാണ് മോഹന്‍ലാല്‍ പ്രസിഡന്റായത്. ഇടഞ്ഞ് നില്‍ക്കുന്നവരേയും യുവതാരങ്ങളേയും ഒരുപോലെ കൈകാര്യം ചെയ്യാനാവുന്ന താരമായിരിക്കണം ഈ പദവിയിലേക്കെത്തേണ്ടത്. മോഹന്‍ലാലില്‍ സംഘടന ഭദ്രമായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എല്ലാവരേയും ഒരുപോലെ മാനേജ് ചെയ്ത് അദ്ദേഹം അമ്മയെ നയിക്കുമെന്നായിരുന്നു പൊതുവിലെ വിലയിരുത്തല്‍.

    എന്റെ പേര് പറഞ്ഞ് അമ്മയെ തകര്‍ക്കണ്ട! മോഹന്‍ലാല്‍ പറഞ്ഞല്ല രാജി! രണ്ടും കല്‍പ്പിച്ച് ദിലീപ്! കാണൂ!എന്റെ പേര് പറഞ്ഞ് അമ്മയെ തകര്‍ക്കണ്ട! മോഹന്‍ലാല്‍ പറഞ്ഞല്ല രാജി! രണ്ടും കല്‍പ്പിച്ച് ദിലീപ്! കാണൂ!

    മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത യോഗത്തിലാണ് ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്. ഭൂരിഭാഗം താരങ്ങളും അക്കാര്യത്തെ അനുകൂലിച്ചപ്പോള്‍ നടിയുടെ സുഹൃത്തുക്കളും വനിതാ സംഘടനയിലെ അംഗങ്ങളുമായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആക്രണമത്തിനിരയായ നടിയേയും കുറ്റാരോപിതനായ താരത്തേയും ഒരുപോലെ കാണുന്ന സമീപനത്തില്‍ നിന്നും സംഘടന പിന്‍വാങ്ങണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചുവെന്നറിയിച്ചതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും അമ്മയില്‍ നിന്നും രാജി വെച്ചത്. ദിലീപ് വിഷയത്തിലെ നിലപാട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഈ തീരുമാനം പുന:പരിശോധിച്ചതും ദിലീപിന്റെ രാജിയെക്കുറിച്ച് അറിയിച്ചതും. താന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് ദിലീപ് രാജിവെച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആ വാദം ശരിയല്ലെന്ന് വ്യക്തമാക്കി ദിലീപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    ദിലീപിനെ പുറത്താക്കിയോ?

    ദിലീപിനെ പുറത്താക്കിയോ?

    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനാ പിന്നാലെയായാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത്. ദേഹാസ്വസ്ഥം കാരണം വിശ്രമത്തിലായിരുന്ന ഇന്നസെന്റ് ആ സമയത്ത് സംഘടനയില്‍ സജീവമായിരുന്നില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ആസിഫ് അലി, ഇടവേള ബാബു, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് താരത്തെ അമ്മയില്‍ നിന്നും പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നും അറിയിച്ചത്. എന്നാല്‍ രേഖാമൂലമുള്ള ഒരറിയിപ്പും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് താന്‍ അക്കാര്യത്തെക്കുരിച്ച് അറിഞ്ഞതെന്നും ദിലീപ് പറഞ്ഞിരുന്നു.

    മമ്മൂട്ടിയോടാണ് ചോദിക്കേണ്ടത്

    മമ്മൂട്ടിയോടാണ് ചോദിക്കേണ്ടത്

    അന്നത്തെ അവലൈബിള്‍ കമ്മിറ്റിയുടെ തലപ്പത്ത് ഇരുന്നയാള്‍ മമ്മൂട്ടിയായിരുന്നുവെന്നും ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും ഷമ്മി തിലകന്‍. ഫേസ്ബുക്കിലൂടെ ദിലീപ് രാജിക്കത്ത് പുറത്തുവിട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിമയബിരുദധാരി കൂടിയായ അദ്ദേഹത്തോടാണ് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കേണ്ടതെന്നും താരം പറയുന്നു.

    രാജി അംഗീകരിച്ചതല്ലേ?

    രാജി അംഗീകരിച്ചതല്ലേ?

    ദിലീപ് തന്നെയാണ് അമ്മയില്‍ നിന്നും രാജി വെക്കുന്നതിനെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചത്. ഈ മാസം പത്തിനായിരുന്നു അദ്ദേഹം അമ്മയ്ക്ക് കത്ത് നല്‍കിയത്. തന്നെച്ചൊല്ലിയുള്ള വിവാദം തുടരുന്നതും അതിലൂടെ സംഘടനയെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റവുമായി ബന്ധപ്പെട്ടാണ് താന്‍ ഇപ്പോഴും ക്രൂശിക്കപ്പെടുന്നത്. നിരപരാധിയാണെന്ന് തെളിയുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിന്റെ രാജി അമ്മയും ഡബ്ലുസിസിയും അംഗീകരിച്ചതല്ലേയെന്നും എന്തിനാണ് ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയെന്നും ഷമ്മി ചോദിക്കുന്നു.

    മോഹന്‍ലാലിന് സമ്മര്‍ദ്ദം നല്‍കരുത്

    മോഹന്‍ലാലിന് സമ്മര്‍ദ്ദം നല്‍കരുത്

    എല്ലാവരേയും ഒരുപോലെ പരിഗണിച്ച് സമാധാനപരമായി മുന്നോട്ട് പോവാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ കൈയ്യില്‍ അമ്മ ഭദ്രമായിരിക്കും. എന്നാല്‍ അനാവശ്യമായ സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരെ പ്രയോഗിക്കരുത്. ഇക്കാര്യത്തില്‍ അദ്ദേഹം അനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ അദ്ദേഹവും വിഷമത്തിലാണ്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഷമ്മി പറയുന്നു. അദ്ദേഹത്തിന്‍രെ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്ന് നേരത്തെയും ഷമ്മി പറഞ്ഞിരുന്നു.

    ദിലീപ് പറഞ്ഞത്?

    ദിലീപ് പറഞ്ഞത്?

    മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരമായല്ല താന്‍ സംഘടനയില്‍ നിന്നും രാജി വെക്കുന്നത്. താനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴും സംഘടനയ്ക്കകത്തുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. വളരെയധികം സങ്കടത്തോടെയാണ് താന്‍ രാജിക്കത്ത് സമര്‍പ്പിച്ചതെന്നും അദ്ദേഹം കുറിച്ചിരുന്നു.

    മോഹന്‍ലാലിന്റെ നിലപാട്

    മോഹന്‍ലാലിന്റെ നിലപാട്

    മോഹന്‍ലാല്‍ എന്തിനാണ് ദിലീപിന്റെ രാജിയെക്കുറിച്ച് കള്ളം പറഞ്ഞതെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ദിലീപ് വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാട് എന്താമെന്നുമൊക്കെയാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ദിലീപിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലോടെ വീണ്ടും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് മോഹന്‍ലാല്‍.

    English summary
    Shammi Thilakan about Mohanlal and Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X