twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷാണ് ഭീഷണിപ്പെടുത്തി അവസരമില്ലാതാക്കിയത്! സിദ്ദിഖ് പറഞ്ഞതല്ല ശരി! ആഞ്ഞടിച്ച് ഷമ്മി തിലകന്‍!കാണൂ

    |

    നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമയിലെ വനിതാ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടന രൂപീകരിച്ചത്. കുറ്റാരോപിതനായ ദിലീപിനേയും ആക്രമണത്തിന് ഇരയായ നടിയേയും ഒരോ പോലെ പരിഗണിക്കുന്നതില്‍ വിയോജിപ്പറിയിച്ചാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത യോഗത്തിലാണ് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ദിലീപിന്റെ കാര്യത്തിലെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ ചേര്‍ന്ന് എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. മൂന്ന് തവണ കത്തിലൂടെ ഈ വിഷയത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് ഡബ്ലുസിസി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കത്ത് നല്‍കിയതിന് ശേഷം നടന്ന യോഗത്തിലെ കാര്യങ്ങളെക്കുറിച്ചും അഭിനേത്രികള്‍ വ്യക്തമാക്കിയിരുന്നു. ഡബ്ലുസിസി അംഗങ്ങളുടെ ആരോപണങ്ങള്‍ ബാലിശമാണെന്നും വ്യക്തമാക്കി സിദ്ദിഖ് രംഗത്തുവന്നിരുന്നു.

    ദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയുംദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയും

    ദിലീപിന്റെ തൊഴില്‍ നിഷേധിക്കാനും അവസരം നിഷേധിക്കാനുമാണ് ഡബ്ലുസിസി ശ്രമിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ഒരാളുടെ അവസരവും ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. തൊഴില്‍ നിഷേധിത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച സിദ്ദിഖിനെ തള്ളി ഷമ്മി തിലകന്‍ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അച്ഛന് മാത്രമല്ല തന്റെ അവസരവും നിഷേധിച്ചിട്ടുണ്ടെന്നും അതിന് കാരണക്കാരനായ വ്യക്തി ഇന്നും അത് നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

    മഞ്ജു വാര്യര്‍ മിണ്ടിയില്ലല്ലോ? ആ യോഗത്തിലും പങ്കെടുത്തില്ല! സംശയവുമായി സിദ്ദിഖും? കാണൂ!മഞ്ജു വാര്യര്‍ മിണ്ടിയില്ലല്ലോ? ആ യോഗത്തിലും പങ്കെടുത്തില്ല! സംശയവുമായി സിദ്ദിഖും? കാണൂ!

    അവസരം നിഷേധിച്ചിട്ടുണ്ട്

    അവസരം നിഷേധിച്ചിട്ടുണ്ട്

    തിലകന് മാത്രമല്ല മകനായ ഷമ്മി തിലകന്റെ അവസരവും പലരും മുടക്കിയിട്ടുണ്ടെന്നുള്ള വിവരമാണ് ഒടുവിലായി പുറത്തുവന്നത്. സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് ഷമ്മി തിലന്‍ തുറന്നുപറഞ്ഞത്. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് അന്ന് തന്നോട് പറഞ്ഞത് മുകേഷായിരുന്നു. അദ്ദേഹം അന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം പോലുമല്ലായിരുന്നു. അവസരം നിഷേധിക്കുന്ന സംഭവം സിനിമയില്ലെന്ന സിദ്ദിഖിന്റെ വാക്കുകള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഷമ്മി തിലകന്റെ തുറന്നുപറച്ചില്‍.

     പേടിച്ചുപോയി

    പേടിച്ചുപോയി

    തോക്ക് ചൂണ്ടിയാല്‍ മാത്രമല്ലല്ലോ മനുഷ്യന്‍ പേടിക്കുന്നത്. ഏത് തരത്തിലുള്ള ഭീഷണിയായാലും മനുഷ്യന്‍ ഭയന്ന് പോവാറില്ലേ, അത് തന്നെയാണ് അന്ന് തന്റെ കാര്യത്തിലും സംഭവിച്ചത്. വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നതിനായി അഡ്വാന്‍സ് വാങ്ങിയിരുന്നു. മുകേഷാണ് നിര്‍ബന്ധിപ്പിച്ച് അത് തിരികെ കൊടുപ്പിച്ചത്. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുണ്ട്. മുകേഷിനും ഇക്കാര്യത്തെക്കുറിച്ചും അറിയാം. ഇന്നും അദ്ദേഹം ഇത് നിഷേധിച്ചിട്ടില്ല. പേടിച്ചാണ് താന്‍ അന്നങ്ങനെ ചെയ്തതെന്ന് ഷമ്മി പറയുന്നു.

    തിലകന്റെ മകന്‍

    തിലകന്റെ മകന്‍

    അച്ഛനോട് ചെയ്ത് പോയ സംഭവത്തെക്കുറിച്ചോര്‍ത്ത് തന്നെ അഭിമുഖീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ട്. അച്ഛന്റെ അവസരങ്ങള്‍ മാത്രമല്ല എന്റെ അവസരവും അവര്‍ നിഷേധിച്ചിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റ് താങ്കളുടെ അവസരം നിഷേധിച്ചിട്ടുണ്ടോയെന്നായിരുന്നു അന്ന് കോടതി ചോദിച്ചത്. ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മുകേഷാണ് തന്റെ അവസരം നിഷേധിച്ചതെന്ന് അന്ന് പറഞ്ഞു. വ്യക്തമായ തെളിവുകളോടെയാണ് താന്‍ അങ്ങനെ പറഞ്ഞത്. അച്ഛന്റെ കാര്യങ്ങളെക്കുറിച്ച് കേട്ടറിവുകളേ ഉള്ളൂ. തെളിവുകള്‍ ഹാജരാക്കാന്‍ കഴിയില്ല, തന്റെ കാര്യത്തില്‍ അങ്ങനെയല്ല.

    മോഹന്‍ലാലില്‍ വിശ്വാസമുണ്ട്

    മോഹന്‍ലാലില്‍ വിശ്വാസമുണ്ട്

    അച്ഛന്റെ കാര്യങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞയാഴ്ച സംസാരിച്ചപ്പോഴും പരിഹരിക്കുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കിയത്. ഡബ്ലുസിസി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല. അവരുടെ വാര്‍ത്താ സമ്മേളനം കണ്ടിരുന്നില്ല. ലൊക്കേഷനില്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    റിട്ടയര്‍ ചെയ്യാനാണോ?

    റിട്ടയര്‍ ചെയ്യാനാണോ?

    അമ്മ ആരംഭിക്കുന്ന സമയത്ത് പതിനായിരം രൂപ നാലാമതായി നല്‍കി അംഗത്വമെടുത്തയാളാണ് താന്‍. അന്ന് മുതല്‍ ഇന്നുവരെ എല്ലാ കാര്യങ്ങളും കാണുന്നുണ്ട്. പ്രതിമാസം അമ്മ തനിക്ക് 5000 രൂപ നല്‍കപുന്നുണ്ടായിരുന്നു. ഇതെന്തിനാണെന്ന് സംഘടന വ്യക്തമാക്കിയിരുന്നില്ല. സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാവണം റിട്ടയര്‍ സ്‌കീമിന്റെ ഭഗാമയി ഈ തുക നല്‍കിയത്. കഴിഞ്ഞ യോഗത്തിനിടയില്‍ താന്‍ ആ തുക തിരിച്ചുനല്‍കിയിരുന്നു. എനിക്കതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. 55 വയസ്സെങ്കിലുമാവണ്ടേ റിട്ടയര്‍ ചെയ്യാന്‍.

    ട്വന്റി ട്വന്റിയിലെ വില്ലന്‍

    ട്വന്റി ട്വന്റിയിലെ വില്ലന്‍

    അമ്മയിലെ മുഴുവന്‍ താരങ്ങളും ഒരുമിച്ചെത്തിയ ട്വന്റി ട്വന്റിയില്‍ താനും അഭിനയിച്ചിരുന്നു. മുഖ്യ വില്ലന്‍മാരിലൊരാളായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്‌തോളൂയെന്ന തരത്തിലാണോ തനിക്ക് കൈനീട്ടം നല്‍കിയതെന്ന സംശയമുണ്ടെന്നും ഷമ്മി പറയുന്നു. പേര് അതാണെങ്കിലും അത് റിട്ടയര്‍മെന്റ് സ്‌കീമാണ്.

    English summary
    Shammi Thilakan talking about Mukesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X