തിലകനെതിരെ കെപിഎസി ലളിതയുടെ ആരോപണം!! പൊന്നമ്മച്ചീ.......നടിയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകൻ
കെപിഎസി ലളിതയുടെ വെളിപ്പെടുത്തൽ ഷമ്മി തിലകനെ ചൊടിപ്പിച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷമുള്ള ചില വെളിപ്പെടുത്തലുകൾ കല്ലുകടി സൃഷ്ടിക്കാരുണ്ട്. കൂടാതെ പലരുടേയും വെളിപ്പെടുത്തലുകൾ നല്ല പല ബന്ധങ്ങളും തകർക്കാൻ ഇടയാക്കാറുണ്ട്. ഇപ്പോൾ മീടു ക്യാംപെയ്നുകൾ സമൂഹത്തിൽ ചർച്ചയാവുകയാണ്. സഹപ്രവർത്തകരിൽ നിന്ന് നേരിട്ട മോശമായ ആരോപണങ്ങളാണ് മീടു ക്യാംപെയ്നുകളിലൂടെ വെളിപ്പടുത്തുന്നത്.
മലയാള സിനിമയിലെ തലമുതിർന്ന നടിമാരിൽ ഒരാളാണ് കെപിഎസി ലളിത. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടൻ അടൂർഭാസിയിൽ നിന്ന് നേരിടേണ്ടി വന്ന ഒരു അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൂടാതെ നടൻ തിലകനുമായിട്ടുള്ള പിണക്കത്തെ കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിത കെപിഎസി ലളിതയ്ക്ക് മറുപടിയുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിട്ടുണ്ട്.

മരിച്ചവരെ വിട്ടേക്കൂ
കെപിഎസി ലളിതയുടെ വെളിപ്പെടുത്തൽ ഷമ്മി തിലകനെ ചൊടിപ്പിച്ചിരുന്നു. പൊന്നമ്മച്ചീ ലളിതമായി പറയുന്നു. മരിച്ചവരെ വെറുതെ വിട്ടേക്കൂ. സ്വന്തം കണ്ണിൽ കിടക്കുന്ന കോൽ എടുത്തിട്ട് മറ്റുളളവരുടെ കണ്ണിലെ കരട് എടുത്താൽ പേരെ എന്നും ഷമ്മി ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.

തിലകനുമായുളള പിണക്കം
താനും തിലകനും വർഷങ്ങളായി മിണ്ടില്ലായിരുന്നു. ആ പിണക്കം വർഷങ്ങൾ നീണ്ടു നിന്നിരുന്നു. പിന്നീട് അനിയത്തി പ്രാവിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽവെച്ചാണ് ആ പിണക്കം മാറിയത്. ഞാനും തിലകൻ ചേട്ടനും തമ്മിലുളള പ്രശ്നം പരിഹരിച്ചത് ശ്രീവിദ്യയായിരുന്നെന്നും കെപിഎസി ലളിത പറഞ്ഞു.

ഭർത്താവിനെ കുറ്റം പറഞ്ഞു
ഒരു കാര്യവുമില്ലാതെയായിരുന്നു തിലകൻ ചേട്ടൻ തന്നോട് വഴക്ക് ഉണ്ടായത്. എന്റെ പുറകെ നടന്ന വഴക്കിടുന്നത് അദ്ദേഹത്തിന് രസമായിരുന്നു. എന്നാൽ ഒരു ദിവസം എന്റെ നിയന്ത്രണം വിട്ടു പോകുകയായിരുന്നു. എന്റെ വായിൽ വന്നതൊക്കെ ഞാനും വിളിച്ചു പറഞ്ഞു. ആ വഴക്കിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അത് വലിയൊരു അടിയിൽ കലാശിക്കുമായിരുന്നു.

മരിച്ചാലും മിണ്ടില്ല
ഒരു തീപ്പെണ്ടി കമ്പ് രണ്ടായി ഒടിച്ച ശേഷം തിലകൻ ചേട്ടൻ പറഞ്ഞു, ഇത് രണ്ടും ഒന്നിക്കുന്ന കാലത്ത് മാത്രമേ ഇനി ഞാൻ നിന്നോട് മിണ്ടൂ എന്ന്. നിങ്ങളെ കുഴിയിൽ കൊണ്ട് വച്ചാലും ഞാൻ മിണ്ടാൻ വരില്ലെന്നും താനും പറഞ്ഞുവെന്ന് കെപിഎസി ലളിതയും പറഞ്ഞു. ഭാരതേട്ടൻ ജാതിയെ കളിയാക്കുന്ന ആളാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞതിനെ തുടർന്നാണ് തങ്ങൾ തമ്മിൽ വഴക്ക് ഉണ്ടായത്.

പരസ്പരം മിണ്ടാതെ അഭിനയിച്ചു
സ്ഫടികം ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ മിണ്ടുകയില്ലായിരുന്നു. കോമ്പിനേഷൻ സീനുകൾ അഭിനയിക്കുമ്പോൾ തന്നോട് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ അത് സംവിധായകൻ ഭഭ്രനോട് പറയുമായിരുന്നു. ഇത് അവരോട് ഇങ്ങനെ പറഞ്ഞാവ്‍ മതിയെന്ന്. ഈ പിണക്കം അനിയത്തി പ്രാവ് വരെ നീണ്ടു നിന്നുവെന്ന് കെപിഎസി ലളിത പറഞ്ഞു.


Click it and Unblock the Notifications