ഷമ്മി തിലകനും മുകേഷും തമ്മിൽ കൈയാങ്കളി? യോഗത്തിൽ സംഭവിച്ചത്.. ഷമ്മി തുറന്നു പറയുന്നു
Recommended Video

അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ മുകേഷും ഷമ്മി തിലകനുമായി വാക്ക് തർക്കവും കൈയാങ്കളിയുടെ വക്കോളമെത്തി എന്നും ഒടുവിൽ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് പ്രശ്നം അനുനയിപ്പിച്ചത്എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. ത്. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നത്രേ തർക്കം.എന്നാൽ സത്യത്തിൽ ഇതൊന്നുമല്ല യോഗഗത്തിൽ സംഭവിച്ചതെന്ന് എമ്മി തിലകൻ തുറന്നു പറയുന്നു. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലായണ് ഷമ്മി ഇക്കര്യം തുറന്നു പറഞ്ഞത്.
താരസംഘടനയായ എഎംഎംഎയ്ക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയായിരുന്നു ചെവ്വാഴാച എക്സിക്യൂട്ടിവ് യോഗം ചേർന്നത്. സിനിമയിലെ വനിത സംഘടനയായ ഡബ്യൂസിസിയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ മുകേഷ് ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകൻ രൂക്ഷമായി പ്രതികരിച്ചുവെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു.

സിനിമയിൽ വരുന്നതിനു മുൻപ് അറിയാം
മധ്യമങ്ങളിൽ വാർത്ത വന്നതു പോലെ രൂക്ഷമായ വാക്ക് തർക്കം അവിടെ നടന്നില്ല. സിനിമയിൽ വരുന്നതിനും മുൻപ് തന്നെ തനിയ്ക്ക് മുകേഷിനെ എനിയ്ക്ക് അറിയാം. അദ്ദേഹം എനിയ്ക്ക് സഹേദരനെ പോലെയാണെന്നും ഷമ്മി തിലകൻ പറഞ്ഞു.വാർത്തകളിൽ വരുന്ന പോലെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല തർക്കമുണ്ടായതെന്നും ഷമ്മി തിലകൻ പറഞ്ഞു.

മുകേഷുമായി പ്രശ്നം ഉണ്ടായിരുന്നു
വിനയൻ ചിത്രത്തിൽ അഭിനയിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് മുകേഷ് പറഞ്ഞിരുന്നു. മാന്നർ മത്തായി 2 ന്റെ സെറ്റിൽവെച്ചായിരുന്നു ആത് പറഞ്ഞത്. കൂടെ അന്നത്തെ പ്രസിഡന്റ് ഇന്നസെന്റുമുണ്ടായിരുന്നു. എന്നാൽ ഒരു അക്ഷരം പോലും അദ്ദേഹം പ്രതികരിച്ചില്ല. മുകേഷായിരുന്നു സംസാരിച്ചത്. എന്നാൽ മുകേഷുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും താരം പറഞ്ഞു.

വിട്ടു കളയടോ കാര്യമാക്കേണ്ട
പുറത്തു വാർത്തകൾ പ്രചരിക്കും വിധത്തിലുളള പ്രശ്നങ്ങളൊന്നു ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. കൊല്ലത്തു കാരുടെ സംസാരംനമുക്ക് അറിയാമല്ലോ. അദ്ദേഹം പറഞ്‍ഞ തമാശ തനിയ്ക്ക് അത്രയ്ക്ക് പിടിച്ചില്ലായിരുന്നു. തന്റെ തമാശ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചു വിട്ടതിൽ സിപിഎമ്മിനെ പറഞ്ഞാൽ മതിയെന്നുമുളള തരത്തിൽ താൻ മറുപടിയും നൽകി. എന്നാൽ പുറത്തുളളവർക്ക് അത് വഴക്കായി തോന്നുമെങ്കിലും പിന്നീട് എന്റെ അടുത്തു വന്നു വിട്ടുകളയെടാ, കാര്യമാക്കണ്ട എന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ആ കാര്യം അവിടെ കഴിഞ്ഞു.

അഭിനയിച്ചാൽ നീ അനുഭവിക്കും
മുകേഷിന്റെ ഇടപെടൽ കൊണ്ടാണ് വിനയൻ ചിത്രത്തിന് താൻ വാങ്ങിയ അമ്പതിനായിരം രൂപ തിരികെ കൊടുത്തത്. ആ അർഥത്തിലാണ് അവസരങ്ങൾ നിഷേധിച്ചുവെന്ന് പറഞ്ഞത്. അവസരങ്ങൾ ഇല്ലാതാക്കും എന്നല്ല വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും' എന്ന് പറയുകയായിരുന്നു. മുകേഷ് തനിയ്ക്ക് ജ്യേഷ്ഠനെ പോലെയാണെന്നും ഷമ്മി തിലകൻ പറഞ്ഞു


Click it and Unblock the Notifications











