അവാർഡ് ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്!! ഒടിയന്റെ അവാർഡ് അച്ഛന്.. കാരണം വെളിപ്പെടുത്തി ഷമ്മി തിലകൻ
ഇതിനും മുൻപും തനിയ്ക്ക് നിരവധി അവാർഡ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഈ പുരസ്കാരം അച്ഛൻ തിലകന് വേണ്ടി സമർപ്പിക്കുന്നവെന്നും താരം പറഞ്ഞു
ഇത്തവണത്തെ സംസ്ഥന അവാർഡ് ഏറെ പ്രത്യേകത നിറഞ്ഞത്. അർഹതപ്പെട്ട താരങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമാണ് ഇക്കുറി അവാർഡ് ലഭിച്ചത്. ഇത്തവണത്തെ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുനുളള പുരസ്കാരംകരസ്ഥമാക്കിയത് നടൻ ഷമ്മി തിലകനായിരുന്നു. ഒടിയൻ എന്ന ചിത്രത്തൽ നടൻ പ്രകാശ് രാജിന് ശബ്ദം നൽകിയതിലൂടെയാണ് ഷമ്മിയ്ക്ക് ഈ അവാർഡ് ലഭിച്ചത്.

ഇതിനും മുൻപും തനിയ്ക്ക് നിരവധി അവാർഡ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഈ പുരസ്കാരം അച്ഛൻ തിലകനായി സമർപ്പിക്കുന്നവെന്നും താരം പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഈ ചിത്രം ചെയ്യാനുളള കാരണം അച്ഛനാണ്. അദ്ദഹത്തിനോടുളള താൽപര്യത്തിലാണ് താൻ ഇത് ചെയ്തത്. അതുകൊണ്ട് തന്നെ ഈ അവാർഡ് അച്ഛനായി സമർപ്പിക്കുന്നു. ഓടിയൻ എന്ന ചിത്രം പുരസ്കാരത്തിനു വേണ്ടിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടിയോയല്ല ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം ഈ ചിത്രത്തിന്റെഡബ്ബിങ് കഴിഞ്ഞപ്പോൾ തന്നെ അവാർഡ് ലഭിക്കുമെന്ന് തോന്നിയിരുന്നു. ഒരു അഹങ്കാരത്തിന്റെ പേരിൽ പറയുന്നതല്ല. അത് ചെയ്തപ്പോഴെ ഇക്കാര്യം തോന്നിയിരുന്നു. ഇതിനു തന്നില്ലെങ്കിൽ പിന്നെയെന്തിനാണ് അവാർഡ് തരേണ്ടതെന്നുമുള്ള ചിന്തയുണ്ടായെന്നും തരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











