For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനിൽ നല്ല വിശ്വാസമുണ്ട്! ആ ഉറപ്പിനുള്ള ഉപകാരസ്മരണയാണ് ഒടിയൻ, തിലകൻ വിഷയം വീണ്ടും...

  |

  നടൻ ഷമ്മി തിലകനും താരസംഘടനയായ അമ്മയും തമ്മിലുളള ശീതയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. തിലകനും സംഘടനയുമായുള്ള പ്രശ്നമാണ് പിന്നീട് ഷമ്മി തിലകനിലേയ്ക്കും എത്തിയത്. അമ്മയിൽ നിന്നുള്ള തിലകന്റെ വിലക്കിനെതിരെ ഷമ്മി തിലകൻ ശബ്ദം ഉയർത്തിയിരുന്നു. മരണ ശേഷം വിലക്ക് പിൻവലിക്കണമെന്നയിരുന്നു ആവശ്യം. എന്നാൽ ആ വിഷയം പരിഹാരം കാണാതെ ഒതുങ്ങി പോകുകയായിരുന്നു.

  കണ്ണ് നിറയിപ്പിച്ച് അമുദുവും പാപ്പയും!! പേരന്‍പ് ട്രെയിലര്‍ പുറത്ത്, ചിത്രത്തിന് ദിവസങ്ങൾ മാത്രം.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിൽ നിന്ന് യുവ നടൻ ധ്രുവിന് ഒഴിവാക്കിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനെ ട്രോളിയായിരുന്നു ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് . ഇതിനു ചുവടെയായി നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സിനിമകളിൽ നിന്ന് പുറത്താക്കാനുള്ള കാരണമെന്തായിരുന്നു എന്നു തരത്തിലുളള ചോദ്യം ഉയർന്നിരുന്നു. അതിനുള്ള ഷമ്മി തിലകന്റെ മറുപടി ഇങ്ങനെയായിരുന്നു.

  സ്ത്രീകൾ കയറിയാൽ ദോഷം!! പോകുന്ന വിഡ്ഢികളോട് പുച്ഛം, ശബരിമല വിഷയത്തിൽ പ്രതികരിച്ച് വിവാദ നടി

   സിനിമയിൽ നിന്ന് പുറത്താക്കാനുള്ള കാരണം

  സിനിമയിൽ നിന്ന് പുറത്താക്കാനുള്ള കാരണം

  താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റായിട്ടായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ചിത്രത്തിൽ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ എന്താണെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. തന്റെ പേരിനോടൊപ്പം തിലകൻ എന്നുണ്ടായതാണ് പ്രശ്നമെന്ന് ഷമ്മി മറിപടി നൽകി. എന്നാൽ ഇതു കൊണ്ടെന്നും വെറുതെ വിടാൻ പ്രേക്ഷകർ തീരുമാനിച്ചിട്ടില്ലായിരുന്നു. വീണ്ടും ഇതു സംബന്ധമായ ചോദ്യം താരത്തിനോട് പ്രേക്ഷകർ ചോദിച്ചിരുന്നു. എന്നാൽ കമന്റ് ബോക്സിൽ എല്ലാവർക്കും കൃത്യമായ ഉത്തരം ഷമ്മി തിലകൻ നൽകുകയും ചെയ്തിരുന്നു.

   മോഹൻലാൽ വന്നിട്ടുളള മാറ്റം

  മോഹൻലാൽ വന്നിട്ടുളള മാറ്റം

  മോഹൻലാൽ അമ്മയുടെ പ്രസിഡന്റായി സ്ഥാനമേറ്റിട്ടും എന്ത് കൊണ്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്നും ചിലർ ചോദിക്കുന്നു. ഈ ചോദ്യം ഭൂരിഭാഗം മലയാളികളുടേയും മനസ്സിലുള്ളതാണ്. ഇതിനുള്ള മറുപടിയും ഷമ്മി പറയുന്നു.തന്റെ അച്ഛന് മക്കളേക്കാള്‍ സ്‌നേഹം ഉണ്ടായിരുന്നത് ലാലേട്ടനോടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം എന്നും സംഘടന തിലകനോട് കാണിച്ച അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു തന്റെ ആവശ്യമെന്നും അതിന് പരിഹാരമുണ്ടാക്കാമെന്ന് മോഹന്‍ലാല്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഷമ്മി പറഞ്ഞു.

   ഓടിയനിൽ നിർദ്ദേശിച്ചത് ലാലേട്ടൻ

  ഓടിയനിൽ നിർദ്ദേശിച്ചത് ലാലേട്ടൻ

  മോഹൻലാലിന്റെ താൽപര്യം കൊണ്ടാണ് ഒടിയൻ എന്ന ചിത്രത്തിൽ പ്രതിനായകനായി പ്രകാശ് രാജിന് താൻ ശബ്ദം നൽകിയത്. ഒരു പ്രതിഫലേച്ഛയും കൂടാതെ ഒരു മാസത്തോളമായിരുന്നു ഓടിയനു വേണ്ടി ചെലവഴിച്ചത്. അത് ഉറപ്പിന്റെ സ്മരണയാണെന്ന് ഷമ്മി പറയുന്നു. തന്റെ വിഷയം ലാലേട്ടൻ പരിഗണിക്കുമെന്നുള്ള കാര്യത്തിൽ തനിയ്ക്ക് ഇപ്പോഴും നല്ല പ്രതീക്ഷയുണ്ടെന്നും ഷമ്മി കൂട്ടിച്ചേർത്തു

   ലലേട്ടന്റെ ഉറപ്പ്

  ലലേട്ടന്റെ ഉറപ്പ്

  മോഹൻലാൽ നൽകിയ ഉറപ്പിനെ കുറിച്ച് ഷമ്മി തിലകൻ പറയുന്നത് ഇങ്ങനെയാണ്. എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും.. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ പരിഹാരം തേടി ഞാന്‍ പോയിട്ടില്ല..! എന്റെ പിതാവിനോട് സംഘടന കാട്ടിയ സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം. അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പ് നൽകുകയും ചെയ്തു- ഷമ്മി കുറിച്ചു

  English summary
  shammy thilakan says about odiyan dubbing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X