പറഞ്ഞ പ്രതിഫലം പോലും തന്നില്ല, വേണമെന്ന് വാശി പിടിച്ചിട്ടുമില്ല, എന്നിട്ടും ഈ അവഗണന
മലയാള സിനിമ തന്നെ അവഗണിച്ചുവെന്ന് നടി ഷംന കാസിം. മലയാള സിനിമയ്ക്ക് എന്റെ ഭാഗത്ത് നിന്നും ഒരു ദ്രോഹവും ഉണ്ടായിട്ടില്ല. പല ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ട് പറഞ്ഞ പ്രതിഫലം പോലും തന്നിട്ടില്ല. എന്നിട്ടും എന്തിനാണ് തന്നോട് അവഗണന കാണിക്കുന്നത് മനസിലാകുന്നില്ലെന്ന് നടി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
നായികയായി അഭിനയിച്ച ചിത്രങ്ങളില്‍ പറഞ്ഞ പ്രതിഫലത്തിന്റെ പകുതി പോലും തന്നിട്ടില്ലെന്ന് നടി പറയുന്നു. ലൊക്കേഷനില്‍ സംവിധായകന്‍ പറയുന്ന സമയത്താണ് താന്‍ എത്തിയിട്ടുള്ളത്. എന്നിട്ടും ഞാന്‍ വാശി പിടിച്ച് പ്രതിഫലം വാങ്ങാന്‍ നിന്നിട്ടില്ല. പല സിനിമകളിലും എനിക്ക് നല്ല റോളുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ക്ഷണിച്ച ശേഷം തഴയപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.

മലയാള സിനിമയില്‍ നിന്ന് നായികയായി ഒരു ഓഫര്‍ വന്നിരുന്നു. അഭിനയിക്കാന്‍ കരാറില്‍ ഒപ്പിട്ടതിന് ശേഷം ലൊക്കേഷനില്‍ എത്തുമ്പോള്‍ പറഞ്ഞ് ഉറപ്പിച്ച വേഷമെ ആയിരിക്കില്ല. പലപ്പോളും അതിഥി താരായി മാത്രം ഒതുക്കി നിര്‍ത്തിയിട്ടുണ്ട്. ഷംന കാസിം പറയുന്നു.
തമിഴിലും തെലുങ്കിലുമായി നല്ല വേഷങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. അതെല്ലാം താന്‍ മാക്‌സിമം ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇപ്പോഴും താന്‍ മലയാളത്തില്‍ നിന്ന് നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും നടി ഷംന പറയുന്നു.


Click it and Unblock the Notifications