»   » അവഗണന കഥാപാത്രങ്ങളില്‍??? മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നതെന്ത്???

അവഗണന കഥാപാത്രങ്ങളില്‍??? മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് സംഭവിക്കുന്നതെന്ത്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങള്‍ സജീവമായി തുടങ്ങിയത് നടിക്ക് നേരെയുണ്ടായ ആക്രമണം വിവാദത്തിലേക്കും നിയമ നടപടികളിലേക്കും എത്തിതോടെയാണ്. പലതാരങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചും ചൂഷണത്തേക്കുറിച്ചും മനസ് തുറക്കുകയും ചെയ്തു. 

സ്ത്രീ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ ഒരു വനിത സംഘടന പോലും മലയാള സിനിമയില്‍ രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ പല നായികമാരും ഈ സംഘടനയില്‍ ഇപ്പോഴും അംഗങ്ങളല്ല. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയേക്കുറിച്ച് മലയാളം വിട്ട് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറിയ ഷംന കാസിമിനും പറയാനുണ്ട്.

വലിയ ധാരണയില്ല

ഇപ്പോള്‍ കുറച്ച് കാലമായി മലയാത്തില്‍ ഷംന കാസിം സജീവമല്ല. മറ്റ് തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ മലയാള സിനിമയിലെ അവസ്ഥയേക്കുറിച്ച് വലിയ ധാരണ തനിക്കില്ലെന്നും ഷംന കാസിം വ്യക്തമാക്കുന്നു.

ഇല്ലെന്ന് പറയാനാകില്ല

മലയാളത്തില്‍ താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ നിന്നും നല്ല അനുഭവങ്ങളേ സംഭവിച്ചിട്ടുള്ളു. മോശമായിട്ടൊന്നും ഉണ്ടായിട്ടില്ല. മോശം അനുഭവങ്ങള്‍ നേരിട്ടവരും ഉണ്ടാകാം. ഇല്ലെന്ന് തനിക്ക് പറയാനാകില്ലെന്നും ഷംന കാസിം പറയുന്നു.

അവഗണ ഇല്ല

സിനിമയിലെ കഥാപാത്രങ്ങള്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടാകാറുണ്ട്. അല്ലാതെ സിനിമയില്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അവഗണനയോ വിവേചനമോ നിലവിലുള്ളതായി തനിക്ക് അനുഭവമില്ലെന്നും ഷംന വ്യക്തമാക്കുന്നു.

അമ്മയുടെ തീരുമാനം ശരി

അഭിനേതാക്കള്‍ക്ക് ശക്തമായ ഒരു സംഘടന ഇന്ന് മലയാളത്തില്‍ നിലവിലുണ്ട്. താരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമ്മ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളിലും അമ്മ ശരിയായ തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്.

സത്യത്തിന്റെ കൂടെ നില്‍ക്കണം

സത്യം എന്തായാലും അതിന്റെ കൂടെ സംഘടന നില്‍ക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നടീനടന്മാര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അത് പരിഹരിക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ സംഘടന എടുക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ഇപ്പോള്‍ അന്യഭാഷയില്‍

കമല്‍ സംവിധാനം ചെയ്ത മഞ്ഞുപൊലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ഷംന കാസിം. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോള്‍ തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

English summary
Shamna Kasim Malayalam actress who is not active in Malayalam films opens her mind about women exploitation in Malayalam cinema. She says that, she never experienced such thins from any of her locations.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam