രാജേഷ് പിള്ള വഞ്ചിച്ചെന്ന് ഷംന കാസിം

By Gokul

കൊച്ചി: ട്രാഫിക്കിലൂടെ മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ട്രെന്റിന് തുടക്കമിട്ട സംവിധായകന്‍ രാജേഷ് പിള്ളയ്‌ക്കെതിരെ കടുത്ത ആരോപണവുമായി നടിയും നര്‍ത്തകിയുമായി ഷംന കാസിം. രാജേഷ് പിള്ളയുടെ അടുത്തിടെ പുറത്തിറങ്ങിയ മിലി എന്ന ചിത്രത്തില്‍ തനിക്ക് വാഗ്ദാനം ചെയ്ത റോള്‍ തരാതെ വഞ്ചിച്ചെന്നാണ് ഷംനയുടെ ആരോപണം.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷംന തുറന്നടിച്ചത്. മിലിയുടെ മനോഹരമായ കഥകേട്ടാണ് അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ തന്നോട് പറഞ്ഞതുപോലുള്ള കഥയുടെ തുടക്കവും ഒടുക്കവും സിനിമയില്‍ ഇല്ലായിരുന്നു. തനിക്കായി പറഞ്ഞ റോളും ചിത്രത്തില്‍ ഉണ്ടായില്ല. മിലിയിലെ വേഷത്തില്‍ തീര്‍ത്തും അസംതൃപ്തയാണെന്നും ഷംന പറഞ്ഞു.

poorna-shamna-kasim

നല്ല കഥയായതുകൊണ്ടുതന്നെ അന്യഭാഷാ സിനികളുടെയും ഡാന്‍സുകളുടെയുമൊക്കെ തീയതികളില്‍ മാറ്റം വരുത്തിയാണ് മിലിയില്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് സംഭവിച്ചതെന്താണെന്ന് തനിക്കറിയില്ല. സിനിമ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നിരാശയായിരുന്നു ഫലമെന്ന് അവര്‍ വ്യക്തമാക്കി. സിനിമയേക്കാള്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനം. നൃത്ത അക്കാദമി തുടങ്ങിയേക്കുമെന്നും ഷംന പറഞ്ഞു.

നടി അമല പോള്‍ കേന്ദ്ര കഥാപാത്രമായി രാജേഷ് പിള്ളയുടെ മിലി ശരാശരി സിനിമയാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ട്രാഫിക് എന്ന സിനിമയുടെ അമാനുഷ വിജയം മനസിലുണ്ടായിരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു മിലി. എന്നാല്‍ അമലാ പോളിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മിലിയിലേത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X