For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ പൂര്‍വ ലൈംഗികത വേണ്ടെന്ന് ഷംന

    By Anwar Sadath
    |

    കൊച്ചി: ഗ്ലാമര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പേരെടുത്ത ഷംന കാസിമിന് പരസ്യ ചുംബനത്തോടും വിവാഹ പൂര്‍വ ലൈംഗികതയോടും താത്പര്യമില്ല. ചുംബനം സ്വകാര്യമാണെന്നും അത് പരസ്യമായി ചെയ്യാന്‍ താത്പര്യമില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷംന പറയുന്നു. മാത്രമല്ല, ചുംബനം പരസ്യമായി ചെയ്യുന്നതിന് അപാര തൊലിക്കട്ടി വേണമെന്നും നടി വ്യക്തമാക്കി.

    സ്വകാര്യ ജീവിതത്തെ കുറിച്ച് പലകാര്യങ്ങളും ഷംന അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിവാഹ പൂര്‍വ ലൈംഗികതയില്‍ ഷംനയ്ക്ക് താത്പര്യമില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും അക്കാര്യത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരിക്കാം. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് മാത്രമാണ് എന്ന കാര്യം ഓര്‍മിക്കണമെന്നും ഷംന പറഞ്ഞു.

    shamna-kasim


    അടുത്തിടെയുണ്ടായ കൊക്കെയ്ന്‍ കേസിലും ഷംനയ്ക്ക് അഭിപ്രായമുണ്ട്. ഷൈനിനൊപ്പമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഷംനയുടെ വിമര്‍ശനം. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാത്ത വ്യക്തിയാണ് ഞാന്‍. എന്നാല്‍ പുതിയ തലമുറയിലെ ചില പെണ്‍കുട്ടികള്‍ എന്താണ് ഇങ്ങനെ. പെണ്‍കുട്ടികള്‍ വിളിച്ചിട്ടാണ് ഷൈന്‍ അങ്ങോട്ട് പോയത്. അവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടമെന്നും ഷംന പറഞ്ഞു.

    എല്ലാ കാര്യത്തിലും എതിര്‍പ്പു പറയുമ്പോഴും സിനിമയില്‍ അക്കാര്യം ചെയ്യുന്നതില്‍ ഷംനയ്ക്ക് വിഷമമില്ല. അത് ജോലിയുടെ ഭാഗമാണെന്നാണ് ഷംനയുടെ പക്ഷം. നേരത്തെ ഉണ്ടായ പ്രണയം തകര്‍ന്നതിനാല്‍ ഇനി പ്രണയിക്കാനില്ലെന്നും വീട്ടുകാര്‍ തീരുമാനിക്കുന്ന വരനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ഷംന വ്യക്തമാക്കി.

    English summary
    Shamna Kasim opinion about sex before marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X