ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഷംന കാസിമിന്റെ കഥാപാത്ര രഹസ്യം!!
മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലെ ഷംന കാസിമിന്റെ കഥാപാത്രത്തെ കുറിച്ച് പുറത്ത് വിട്ടു. നവാഗതനായ സേതും തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന കാസിം എത്തുന്നത്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്.
റായ് ലക്ഷ്മി, അനു സിത്താര, ദീപ്തി സതി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരന്‍.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.


Click it and Unblock the Notifications