നടി ഷംന കാസിമിന് വിവാഹാലോചനയുമായി വന്ന വരനാണ് പണം ആവശ്യപ്പെട്ടത്! പ്രതികരണവുമായി നടി
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ ചോദിച്ചതിന് ശേഷം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് ഷംനയുടെ മാതാവാണ് പരാതി നല്‍കിയിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി നടിയും രംഗത്ത് എത്തിയിരുന്നു.
തന്നെ വിവാഹം കഴിക്കാമെന്ന ആലോചനയുമായി വന്നവരാണ് കുടുംബവുമായി സൗഹൃദമുണ്ടാക്കിയതിന് ശേഷം പണം ആവശ്യപ്പെടുക ആയിരുന്നുവെന്നും നടി പറയുന്നു. നടിയുടെ പ്രതികരണം വന്നതിന് പിന്നാലെ ഒരുപാട് പേരാണ് പിന്തുണ നല്‍കി കൊണ്ട് എത്തിയിരിക്കുന്നത്.

'തൃശൂരില്‍ നിന്നും വന്ന വിവാഹ ആലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്ന് രണ്ട് തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഈ സമയം കൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആള്‍ ഫോണില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
Recommended Video
ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്ന് പറഞ്ഞു. ആരെയും അറിയിക്കേണ്ട അവിടെ തന്റെ ഒരു സുഹൃത്ത് വരും. അദ്ദേഹത്തിന്റെ കൈയില്‍ പണം നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യമായി ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേഡ് ഉണ്ടെന്നാണ് പറഞ്ഞത്. പിറ്റേ ദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്'.

എന്നാല്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും മനോരമ ന്യൂസിനോട് നടി ഷംന കാസിം പറയുന്നു.
കൊവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിനിരയാകാതെ ഇരിക്കാനാണെന്ന് കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്. അതേ സമയം നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications