ഷംന കാസിമും ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നു
സിനിമയില്‍ നിന്ന് വിട്ട് നിന്ന് ഡാന്‍സിലേക്ക് ശ്രദ്ധകൊടുത്ത നടിമാര്‍ ഒത്തിരിയാണ് മലയാളത്തില്‍. ശോഭന, മഞ്ജു വാര്യര്‍ തുടങ്ങി ഒടുവില്‍ റിമ കല്ലിങ്കല്‍ വരെ സിനിമയില്‍ നിന്ന് മാറി സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിരിക്കുകയാണ്.
നടി ഷംന കാസിമും ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങാനുള്ള പദ്ധതിയിലാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്ന കാര്യത്തെ കുറിച്ച് താരം പറഞ്ഞത്. കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു ഒരു ഡാന്‍സ് സ്‌കൂള്‍ എന്നും താരം പറഞ്ഞു.

എഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വോഡഫോണ്‍ 'തകധിമി' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ തരക്കേടില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും പിന്നീട് സഹ നടിയായി ഒതുങ്ങിപ്പോയി. ഏറെ പ്രതീക്ഷയോ 'ചട്ടക്കാരി' എന്ന ചിത്രം ചെയ്‌തെങ്കിലും അതിനും ബോക്‌സോഫീസില്‍ പരാജയമായിരുന്നു വിധി.
ഡാന്‍സിനോടുള്ള പ്രണയം പല അവസരത്തിലും ഷംന തുറന്നു പറഞ്ഞിട്ടുണ്ട്. അമൃത ടീവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായ ഷംന പല അവാര്‍ഡ് നിശയിലും തന്റെ നൃത്തവുമായി എത്താറുണ്ട്.
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടും ഡാന്‍സിനോടുള്ള പ്രിയം കൊണ്ടും ഷംന ഐറ്റം ഡാന്‍സിലേക്കും തിരിഞ്ഞു. മമ്മൂട്ടിയുടെ 'രാജാധി രാജ'യില്‍ ഷംന ഒരു ഐറ്റം ഡാന്‍സ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











