»   » എനിക്ക് അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല! കേസില്‍ മറ്റൊരു ദിലീപ് ഉണ്ടോ? യുവനടിയുടെ വെളിപ്പെടുത്തല്‍!

എനിക്ക് അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല! കേസില്‍ മറ്റൊരു ദിലീപ് ഉണ്ടോ? യുവനടിയുടെ വെളിപ്പെടുത്തല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപ് മലയാള സിനിമയില്‍ എത്രയധികം വളര്‍ന്ന് കഴിഞ്ഞിരുന്നെന്ന് മനസിലായത് താരം ജയിലില്‍ പോയതിന് ശേഷമായിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് മാസത്തിന് മുകളിലായി ജയിലില്‍ കഴിയുന്ന ദിലീപ് നാല് പ്രവാശ്യം സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും കോടതി തള്ളിയിരുന്നു.

ഇഷ തല്‍വാര്‍ സാരി ഉടുത്ത് വന്നാല്‍ എന്റെ പൊന്നു സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല!

ദിലീപ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ താരസംഘടനായ അമ്മ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് പിന്തുണയുമായി പലരും രംഗത്തെത്തി കൊണ്ടിരിക്കുകയാണ്. ഓണത്തിന് നടന്‍ ജയറാം ദിലീപിന് ഓണക്കോടിയുമായി ജയിലിലെത്തിയിരുന്നു. പിന്നാലെ കെപിഎസി ലളിതയും ദിലീപിനെ സന്ദര്‍ശിക്കുന്നതിനായി ജയിലലേക്ക് പോയിരുന്നു. ഇപ്പോള്‍ നടി ഷംന കാസിം കൂടി എത്തിയിരിക്കുകയാണ്.

ദിലീപിന് പിന്തുണ

ആദ്യം ദിലീപിന് പിന്തുണയുമായി വന്ന നടന്‍ സലീം കുമാര്‍ അജു വര്‍ഗീസ് എന്നിവരെല്ലാം കുടുക്കിലായിരുന്നു. നടിയുടെ പേര് വെളിപ്പെടുത്തി എന്ന പേരിലായിരുന്നു ഇരുവരും പ്രശ്‌നത്തിലായത്. അജു വര്‍ഗീസിന് പേരില്‍ അക്കാരണത്തില്‍ കേസും വന്നിരുന്നു.

എന്നും കൂടെയുണ്ട്

ദിലീപിന്റെ കൂടെ എന്നും ഞങ്ങളുണ്ടെന്ന് കാണിച്ച് നടന്‍ ജയറാം ഓണക്കോടിയുമായി ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പിന്നാലെ നടി കെപിഎസി ലളിതയും ദിലീപിനെ സന്ദര്‍ശിക്കുന്നതിനായി ജയിലലേക്ക് പോയിരുന്നു.

നടി ഷംന കാസിം

നടി ഷംന കാസിമും തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരത്തിലൊരു കുറ്റം ചെയ്യില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. കൈരളി പീപ്പിള്‍ ടിവിയില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു നടി ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നത്.

പെണ്‍കുട്ടികളോട് ഇങ്ങനെ ചെയ്യരുത്

പരിപാടിയ്ക്കിടെ സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നാണ് ഷംന പറഞ്ഞിരിക്കുന്നത്. ശത്രു എത്ര വലിയ ആളാണെങ്കിലും ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയോട് ക്രൂരത കാണിക്കരുതെന്നും നടി പറയുന്നു.

ദിലീപ് ഇങ്ങനെ ചെയ്യുമോ?

കേസില്‍ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ല. എന്നാല്‍ തനിക്ക് അറിയാവുന്ന ദിലീപ് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ചെയ്യുകയില്ല. ഇതില്‍ താന്‍ അറിയാത്ത ഒരു ദിലീപ് ഉണ്ടോ എന്ന് അറിയില്ലെന്നും ഷംന വ്യക്തമാക്കി.

ദിലീപിന്റെ ജാമ്യം

ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്്തിരുന്നത്. ശേഷം രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് താരമിപ്പോള്‍. അതിനിടെ നാല് ജാമ്യ ഹര്‍ജിയുമായി ദിലീപ് കോടതിയിലെത്തിയിരുന്നെങ്കിലും നാലും തള്ളി പോവുകയായിരുന്നു.

26 ന് എന്തുണ്ടാവും?

നാലമത്തെ ഹര്‍ജിയും തള്ളി പോയതിന് ശേഷം മറ്റൊരു ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്. കേസ് ഈ മാസം 26 ന് പരിഗണിക്കുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്.

English summary
Shamna Kasim talking about Actress assault case!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam