ഷംന ഏതായാലും ഇപ്പോഴൊന്നും കല്ല്യാണം കഴിക്കുന്നില്ല

By Sruthi K M

അമൃത ടിവിയുടെ നൃത്ത വേദിയിലൂടെ അഭിനയ ലോകത്തേയ്ക്ക് കടന്നു വന്ന സുന്ദരി ഷംന കാസിം മനസ്സു തുറക്കുന്നു. ഷംനയെ കല്ല്യാണം കഴിപ്പിക്കാന്‍ തിടുക്കം ഇടുന്ന സിനിമാ ലോകത്തോട് ഷംനയ്ക്ക് ഒന്നു പറയാനുണ്ട്. കല്ല്യാണം ഏതായാലും രണ്ട് വര്‍ഷം കഴിഞ്ഞേ ഉണ്ടാകൂ എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ലോക സുന്ദരി ഐശ്വര്യ റായിക്കൊപ്പം ഒരു വേദിയില്‍ നൃത്തം ചെയ്തത് പുള്ളിക്കാരിക്ക് വലിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത്. ആ ഓര്‍മ്മകള്‍ തനിക്ക് ആവേശമാണ് പിന്നീട് ഉണ്ടാക്കിയത് എന്ന് ഷംന കാസിം പറയുന്നു. ദുബായില്‍ നടന്ന ഒരു സ്റ്റേജ് ഷോയില്‍ ഐശ്വര്യ റായിയുടെ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെക്കുമ്പോഴാണ് ആ സ്വപ്‌ന സുന്ദരി തനിക്കൊപ്പം അപ്രതീക്ഷിതമായി നൃത്തം ആടിയതെന്ന് ഷംന പറയുന്നു.

shamna-kasim

മലയാളത്തില്‍ എണ്ണി പറയാന്‍ കുറച്ചു സിനിമകള്‍ മാത്രമേ ഷംനയ്ക്ക് ഉള്ളൂ എങ്കിലും നൃത്തച്ചുവടുകള്‍ വച്ച് മലയാളികളുടെ മനസ്സില്‍ ഷംന എന്നും സുപരിചിത ആണ്. മുല്ല ആണ് പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ ചിത്രം. തമിഴിലും തെലുങ്കിലും ഷംനയുടെ സിനിമകള്‍ ഇറങ്ങാനിരിക്കുന്നുണ്ട്.

മലയാളത്തിലെ ചട്ടക്കാരിയും തമിഴിലെ മുനിയാണ്ടിയും ശ്രീ മഹാലക്ഷി എന്ന തെലുങ്ക് ചിത്രവും ഷംനയുടെ എടുത്തു പറയാവുന്ന ചിത്രങ്ങളാണ്. മുംസ്ലീം കുടുംബത്തില്‍ നിന്ന് വന്ന ഈ കലാകാരിക്ക് ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മോശം വേഷങ്ങളില്‍ ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും വിവാഹ വിഷയത്തില്‍ വന്ന ഗോസിപ്പുകളും ഷംനയെ അലട്ടിയിരുന്നു. ഒടുവില്‍ കല്ല്യാണത്തെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആണ് താരം പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X