പ്രണയം തകര്‍ന്നു, ഷംനയ്ക്ക് വിവാഹം രണ്ടുവര്‍ഷം കഴിഞ്ഞ്
തന്റെ പ്രണയത്തിനു രണ്ടര വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂവെന്ന് നടി ഷംന കാസിം. രക്ഷിതാക്കള്‍ പോലുമറിയാത്ത പ്രണയമായിരുന്നു അത്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞ് വേര്‍പിരിയാന്‍ തീരുമാനിച്ചു. എല്ലാ കാമുകിമാരെയും പോലെ താനും ഏറെ തകര്‍ന്നുപോയ സമയമായിരുന്നു അതെന്ന് ഷംന.
കാമുകനും കാമുകിയും മാത്രമായിരുന്നലോകത്തു നിന്ന് ഞങ്ങള്‍ കുടുംബത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞങ്ങളുടെ സ്വാര്‍ഥതയ്ക്കു വേണ്ടി അവരെ ദുഖിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ അയാളും ഞാനും സന്തോഷത്തിലാണ്. ഇനി കുടുംബം അറിഞ്ഞുകൊണ്ടുള്ള ഒരു കല്യാം. അത് സ്വന്തം നാടായ കണ്ണൂരില്‍ നിന്ന്.

എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ജീവിതത്തില്‍ ഒരു വിവാഹം മാത്രമേ് കഴിക്കാവൂ എന്നാണു അമ്മ നല്‍കിയ ഉപദേശം. പുരുഷന് ഒരു പടി താഴെ നില്‍കുന്നവളായിരിക്കണം അവന്റെ പെണ്ണ്. അത്തരമൊരു ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ഷംന പറഞ്ഞു.
കല്യാണം കഴിഞ്ഞാലും താന്‍ അമ്മയെ കൂടെ താമസിപ്പിക്കും. അത്തരത്തിലുള്ള ഒരാളെ മാത്രമേ വിവാഹം കഴിക്കൂ. പാരന്റ്‌സിന് ഇഷ്ടമാകുന്ന വിവാഹം മാത്രമേ കഴിക്കൂ. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ വിവാഹം തീര്‍ച്ചയായും ഉണ്ടാകും. തന്റെ മനസ്സിനിണങ്ങുന്ന പുരുഷനെ കണ്ടെത്താന്‍ വീട്ടുകാര്‍ ശ്രമിക്കുകയാണെന്ന് ഷംന പറഞ്ഞു.


Click it and Unblock the Notifications











