ഷംനയെ കാത്ത് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍
അലിഭായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മണിക്കുട്ടിയായെത്തിയ ഷംന കാസിം തെന്നിന്ത്യയിലേക്ക് പോയപ്പോള്‍ പൂര്‍ണയായി. ഇപ്പോള്‍ അഭിനയത്തെക്കാള്‍ നൃത്തത്തിനാണ് ഷംന പ്രാധാന്യം നല്‍കുന്നത്. സിനിമയെക്കാളേറെ സ്റ്റേജ് ഷോകളാണ് ഇപ്പോള്‍ നടിയ്ക്ക്. ഏഷ്യാ വിഷന്‍ അവാര്‍ഡ് നിശയില്‍ മുന്‍ലോകസുന്ദരി ഐശ്വര്യ റായി ബച്ചനൊപ്പം ഷംന ചുവടവച്ചിരുന്നു.
ഇപ്പോള്‍ ഷംനയ്‌ക്കൊപ്പം ചുവട് വയ്ക്കാന്‍ കാത്തിരിക്കുകയാണ് തെന്നിന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാര്‍. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം ചുവട് വയ്ക്കാനാണ് ഇപ്പോള്‍ ഷംനയ്ക്ക് നറുക്ക് വീണിരിക്കുന്നത്.

കൊറട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്താണ് ഷംന മഹേഷ് ബാബുവിനൊപ്പം ചുവട് വയ്ക്കുന്നത്. ശാസ്ത്രീയ നൃത്തം നല്ലപോലെ അറിയാവുന്ന ഒരാളെ തേടി നടക്കുയായിരുന്നു സംവിധായകന്‍. അപ്പോഴാണ് ഷംന കാസിമിനെ ശ്രദ്ധയില്‍ പെട്ടത്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ട് ചിത്രീകരിക്കുന്നത്. ഈ ഗാനരംഗത്തിന് വേണ്ടി സ്‌പെഷ്യല്‍ സെറ്റൊരുക്കുകയാണത്രെ. അടുത്ത മാസം ഈ പാട്ടിന്റെ ചിത്രീകരണം ആരംഭിയ്ക്കും. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജയില്‍ ഷംനയുടെ ഐറ്റം നമ്പര്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications











