ഞങ്ങൾ അത്ര മണ്ടന്മാരല്ല! കുടുക്കുപൊട്ടിയ കുപ്പായം... സത്യാവസ്ഥ ഇതാണ്, വെളിപ്പെടുത്തി ഷാൻ റഹ്മാൻ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകൾ ആഘോഷമാക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലവ് ഐക്ഷൻ ഡ്രാമ . ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ കുടുക്കു പൊട്ടിയ കുപ്പായം എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. പാട്ട് ഹിറ്റായതിനു പിന്നാലെ തന്നെ വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു. കിഴക്ക് ദിക്കിലെ എന്ന് തുടങ്ങുന്ന പ്രശസ്തഗാനത്തിന്റെ കോപ്പിയടിയാണ് ഗാനമെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിത ഉയർന്ന് വന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്തെത്തിയിരിക്കുകയാണ്. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

shan rahman

ഇത്തരത്തിലുള്ള കോപ്പിയടി വിവാദങ്ങൾ എപ്പോഴും ഉയർന്നു വരാറുണ്ട്. ഇത് ഇൻഡസ്ട്രിയുടെ ഭാഗമാണ്. എല്ലാവർക്കും അറിയാവുന്ന ഗാനം ഇത്തരത്തിലെടുക്കാനുള്ള വിഡ്ഡിത്തരം തങ്ങൾക്കില്ല. അങ്ങനെയാണെങ്കിൽ ആർക്കും അറിയാത്ത ഗാനം എടുക്കണം- ഷാൻ റഹ്മാൻ പറഞ്ഞു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നയൻതാര , നിവിൻ പോളി, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതര മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമാണിത് . ശ്രീനിവാസൻ, പാർവതി എന്നിവർ തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ വടക്ക് നോക്കി യാത്രത്തിലെ തളത്തിൽ ദിനേശൻ ശോഭ എന്നീ കഥപാത്രങ്ങൾ വർഷങ്ങൾ ശേഷം ലവ് ആക്ഷൻ ഡ്രാമയിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തുകയായിരുന്നു. തളത്തിൽ ദിനേശനായി നിവിൻ പോളി എത്തുമ്പോൾ ശേഭയായത് നയൻതാരയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X