മത്സരത്തിനില്ല! പ്രചാരണത്തില്‍ ഇറങ്ങാമെന്ന് പ്രേംനസീര്‍! രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കാരണം? കാണൂ!
മലയാളികളുടെ സ്വന്തം താരമായ പ്രേം നസീര്‍ വിട വാങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. നിത്യഹരിതനായകനെന്ന് മലയാളി അറിഞ്ഞ് വിശേഷിപ്പിക്കാറുണ്ട് അദ്ദേഹത്തെ. ചിറയിന്‍കീഴിന്റെ അഭിമാനമാണ് അദ്ദേഹം. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും ചുവട് വെച്ചിരുന്നു അദ്ദേഹം. അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കുന്നതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മകനായ ഷാനവാസ്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.
മുന്‍മുഖ്യമന്ത്രിയായിരുന്നു കെ കരുണാകരനാണ് പ്രേംനസീറിനെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ ശ്രമിച്ചതെന്ന് ഷാനവാസ് പറയുന്നു. അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കിറക്കുന്നതിനായി നിരവധി പേര്‍ ശ്രമിച്ചിരുന്നു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനുള്ള സ്‌നാപത്തിക പിന്തുണയും രാഷ്ട്രീയ പിന്തുണയുമായിരുന്നു അവരുടെ വാഗ്ദാനം. നോക്കട്ടെ എന്ന് പറഞ്ഞാണ് അതില്‍ നിന്നും ഒഴിഞ്ഞത്. ഇതിന് പിന്നാലെയായാണ് ഇന്ദിരാഗാന്ധിയും കരുണാകരനും ഒരുമിച്ച് ഇതേ ആവശ്യം ഉന്നയിച്ചെത്തിയത്.

നിര്‍ബന്ധമായും വന്നേ പറ്റൂവെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിനിടയില്‍ ഇന്‍കം ടാക്‌സ് എന്ന് പറഞ്ഞ് ചെറുതായൊന്ന് വിരട്ടുകയും ചെയ്തിരുന്നു. ചെറുതായി കളിപ്പിച്ചതാണ്. അത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ റെയ്‌ഡൊന്നുമില്ലായിരുന്നു. എന്നാല്‍ അതിലൊന്നും വീഴാതെ താന്‍ മത്സരിക്കാനില്ലെന്നും പ്രചാരണത്തിന് വേണ്ടി ഇറങ്ങാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മകന്‍ പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഷാനവാസിന്റെ തുറന്നുപറച്ചില്‍.


Click it and Unblock the Notifications