നസീറിനെക്കാള്‍ പ്രതിഫലം വാങ്ങിയത് ഷീലയോ? കൂടുതല്‍ തുക ലഭിച്ചിരുന്നോ? താരപുത്രന്‍ പറയുന്നത് ഇങ്ങനെ!

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന ഹിറ്റ് ജോഡി, അതായിരുന്നു പ്രേംനസീറും ഷീലയും. ഏറ്റവും കുടുതല്‍ സിനിമകളില്‍ ജോഡിയായി എത്തിയതിന്റെ റെക്കോര്‍ഡും ഇവര്‍ക്കും സ്വന്തമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഗാനങ്ങളാണ് ഇവരുടെ ചിത്രത്തിലെ മറ്റൊരു പ്രത്യേകത. എന്നെന്നും മലയാളി കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്ന തരത്തിലായിരുന്നു ഇവരെത്തിയത്. ഒരുകാലഘട്ടത്തിന്റെ വികാരം കൂടിയായിരുന്നു ഇവര്‍. നസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് തനിക്കാണെന്ന് ഷീല അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. പ്രതിഫലത്തിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. ഷീലയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതോടെയാണ് പ്രതികരണവുമായി നസീറിന്റെ മകനും അഭിനേതാവുമായ ഷാനവാസ് രംഗത്തെത്തിയത്.

ഷീല ഒരിക്കലും നസീറിനേക്കാള്‍ പ്രതിഫലം വാങ്ങിയിട്ടില്ല. അവരുടെ തോന്നല്‍ മാത്രമാണ് അതെന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും അദ്ദേഹം പറയുന്നു. ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്റെ പ്രതികരണം. വയസ്സായപ്പോള്‍ പേരെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പറയുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ എതിരൊന്നും പറയില്ലായിരുന്നു. അദ്ദേഹം ആരെയും നേദനിപ്പിക്കാറില്ല, കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടയെന്നേ പറയൂവെന്നും മകന്‍ പറയുന്നു.

Sheela

നസീറുമായി ബന്ധപ്പെട്ട ഗോസിപ്പുകളൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അതൊന്നും തങ്ങള്‍ക്ക് വിഷയമല്ലായിരുന്നുവെന്നും ഷാനവാസ് പറയുന്നു. ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണ് തന്റെ ഇഷ്ട ചിത്രങ്ങളെന്നും മകന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X