സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

By Akhila

നവാഗതനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിസ്മത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനവും യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. മിമിക്രി കലാകാരന്‍ അബിയുടെ മകന്‍ ഷാന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍.

അന്‍വര്‍, അന്നയും റസൂലും, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കമ്മട്ടി പാടം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഷാന്‍ ഇത് ആദ്യമായാണ് നായക വേഷം അവതരിപ്പിക്കുന്നത്. തന്റെ ഈ ഭാഗ്യത്തിന് പിന്നില്‍ സൗബിന്‍ ഷാഹിറാണെന്ന് ഷാന്‍ പറയുന്നു.

കിസ്മതിലേക്ക്

സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

രാജീവ് രവിയാണ് കിസ്മതിലെ നായകനായി തന്നെ സജസ്റ്റ് ചെയ്തത്. അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ചിത്രത്തിലെ ഏതെങ്കിലും ഒരു വേഷം ചെയ്യാനാണെന്നാണ് കരുതിയത്. എന്നാല്‍ ചിത്രത്തിലേക്ക് നായകനായി ആദ്യം പരിഗണിച്ചയാള്‍ക്ക് ഡേറ്റ് ഇഷ്യു വന്നപ്പോള്‍ തന്നെ നായകനായി ക്ഷണിക്കുകയായിരുന്നുവെന്നും ഷാന്‍ പറയുന്നു. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ ഇക്കാര്യം പറയുന്നത്.

സിനിമയില്‍ എത്തിച്ചത്

സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

സൗബിന്‍ ഷാഹിറാണ് തന്നെ സിനിമയിലെത്തിച്ചത്. അമല്‍ നീരദിന്റെ അന്‍വറില്‍ അസിസ്റ്റന്റ് ഡറക്ടറായിരുന്നു സൗബിന്‍. ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യാന്‍ അവസരം ലഭിച്ചത് സൗബിന്‍ വഴിയാണ്. പിന്നീട് അന്നയും റസൂലും എന്ന ചിത്രത്തിലേക്കും സൗബിന്‍ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്.

 സൗബിനുമായുള്ള പരിചയം

സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

അമൃതാ ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിന്റെ സെമിഫൈനല്‍ വരെ ഞാന്‍ എത്തിയിരുന്നു. അങ്ങനെ നേരത്തെ മുതല്‍ സൗബിനെ അറിയാം.

നല്ല വേഷങ്ങള്‍

സിനിമയിലെ ട്വിസ്റ്റിന് കാരണക്കാരന്‍ സൗബിന്‍

ജനങ്ങള്‍ ശ്രദ്ധിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഷാന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X