നടൻ ഷെയ‍ിൻ നിഗമിന്റെ വിലക്ക്! അമ്മയുമായുള്ള ചർച്ച വൈകാൻ സാധ്യത, കാരണം..

മലയാള സിനിമ ലോകത്ത് ഏറെ ചർച്ചയായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നം വെയിൽ എന്ന ചിത്രത്തിന്റെ കരാറ്‍ അവസാനിക്കുന്നതിനു മുൻപ് തന്നെ മുടി വെട്ടിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. ഇതിനെതിരെ വെയിൽ ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്തെത്തിയിരുന്നു. ഇവർ തമ്മിലുളള പ്രശ്നം സംഘടനതലത്തിൽ നിന്നു കൊണ്ട് തന്നെ ഒത്ത് തീർപ്പാക്കിയെങ്കിലും പിന്നീടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടർക്കഥയാവുകയായിരുന്നു.

ഏറ്റവും ഒടുവിൽ നിർമ്മാതാക്കളുടെ സംഘടന താരത്തെ വിലക്കുകയും ചെയ്തിരുന്നു. ഷെയിന്റെ വിലക്കിയ നിർമ്മാതാക്കളഉടെ സംഘടന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമായിരുന്ന ഉയർന്ന് വന്നത്. താരത്തെ വിലക്കിയ നടപടി ശരിയായില്ലെന്നും തൊഴിൽ മേഖലയിൽ നിന്ന് വിലക്കേർപ്പെടുത്തിയ നടപടി പുനഃ പരിശോധിക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ട് സിനിമ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. താരസംഘടന അമ്മ വിഷയത്തിൽ ഇടപെട്ടിരുന്നു. ഷെയിനെ ചർച്ചയ്ക്കായി വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ച ഇനിയും നീളുമെന്നാണ് സൂചന.

  ഷെയിൻ അജ്മീറിൽ

നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കിനെതിരെ പരാതിയുമായി ഷെയിൻ താരസംഘടനയായ അമ്മയെ സമീപിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കളമൊരുങ്ങുകയാണ്. ചർച്ചയ്ക്കായി താരസംഘടന ഷെയിനോട് ബുധനാഴ്ച് കൊച്ചിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അജ്മിറിലാണ് താരം. ഇവിടെ നിന്ന് തിരികെ എത്തിയാൽ മാത്രമമേ ചർച്ച നടക്കുകയുള്ളൂ. അതിനാൽ തന്നെ വിലക്കിന്റെ ചർച്ചകൾ ഇനിയും നീളാൻ സാധ്യതയുണ്ട്. അജ്മീറിൽ നിന്നുളള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഷെയിനുമായി ചർച്ച

ഷെയിനും താരസംഘടനയായ അമ്മയുമായുളള കൂടിക്കാഴ്ച ബുധനാഴ്ച കൊച്ചിയിൽ നടക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനായി താരത്തെ ബുധനാഴ്ച കൊച്ചിയിൽ എത്തണമെന്നും അറിയിച്ചിരുന്നു. ഷെയിനുമായുള്ള ചർച്ചയ്ക്ക് ശേഷം താരസംഘടനയും നിർമ്മാതാക്കളുടെ സംഘടനയും ചർച്ച നടത്തും. വ്യാഴാഴ്ചയാകും ഈ ചർച്ച നടക്കുക. നേരത്തെ ഷെയിൻ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും കത്ത് നല്‍കിയിരുന്നു.

 പ്രശ്നത്തിൽ  ഇടപെട്ട് ഫെഫ്ക്ക്

ഷെയിന് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് നിന്നു പോയ ചിത്രങ്ങളായ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയൻ രംഗത്തെത്തിയിരുന്നു. . ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക്ക വിഷയത്തിൽ ഇടപെട്ടത്. നെയിൽ സംവിധായകൻ ശരത് മേനോൻ, കുറുബാനി ഡയറക്ടർ ജിയോ വി എന്നിവാരാണ് ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത് . നവാഗത സംവിധായകരായ തങ്ങളുടെ കരിയറിനെ ഇത് ബാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.

നിർമ്മാതാക്കളുട  ഭാഗത്ത് നിന്ന് വിട്ട്വീഴ്ച

കുർബാനി, വെയിൽ തുടങ്ങിയ നിർത്തിവെച്ച ചിത്രങ്ങളിൽ ഷെയിൽ തുടർന്നും അഭിനയിക്കുമെന്ന് ഷെയിന്റെ മാതാവ് സുനില. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് വിട്ട്വീഴ്ചയുണ്ടാകണമെന്നും സിനില പറയുന്നുണ്ട്. അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് ചോദിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് വിളിച്ചാലുടൻ ഷെയിൻ എത്തിച്ചേരുമെന്നും മാതാവ് പറഞ്ഞു.

നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്.


വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരുടെ സംഘടനയുമായി ഷെയിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യം ഷെയ്ന്‍ പോയി ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസത്തിന്റെ ഡബ്ബിങ് നിര്‍വഹിക്കുകയാണ് വേണ്ടതെന്നും പിന്നീടുളള കാര്യങ്ങള്‍ വഴിയെ ആലോചിക്കാമെന്നുമാണ് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. നടനെതിരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മുടങ്ങിയ ചിത്രങ്ങൾക്കുള്ള നഷ്ടപരിഹാരമായ 7 കോടി രൂപയോളം നൽകണമെന്നും നിർമ്മാതാക്കളുടെ സംഘന ആവശ്യപ്പെട്ടിരുന്നു. അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമ ഷെയിൻ വിഷയത്തിൽ അവസാന തീരുമാനമുണ്ടാവുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X