നിർമ്മാതാക്കളോട് ഖേദം പ്രകടിപ്പിച്ച് ഷെയിൻ! പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത്

നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുളള പ്രശ്നം മോളിവുഡ് സിനിമ മേഖലയിൽ വലിയ ചർച്ച വിഷയമായിരുന്നു. സിനിമയുടെ കരാർ അവസാനിക്കുന്നതിനു മുൻപ് ലുക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നം വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. സിനിമ മേഖലയും സർക്കാരും പ്രശ്നത്തിൽ ഇടപ്പെട്ടിരുന്നു. വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നിർമ്മാതാക്കളുടെ സംഘടനയും താരവും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കവെ നിർമ്മാതാക്കൾക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചിരുന്നു. ഇപ്പോഴിത മപ്പ് പറഞ്ഞിരിക്കുകയാണ് താരം .താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഖേദം പ്രകടിപ്പിച്ചത്. കൂടാതെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

   ഖേദം  പ്രകടിപ്പിച്ച് താരം


നിർമ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ചതിനാണ് താരം മാപ്പ് പറഞ്ഞിരിക്കുന്നത്. തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. കത്തിലൂടെയായിരുന്നു താരത്തിന്റെ മാപ്പ് അപേക്ഷ. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്സ് ആസോസിയേഷൻ അധ്യക്ഷൻ എം രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ ജനുവരിയിൽ നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാത്രമേ ഈ വിഷയത്തിൽ തുടർനടപടിയുണ്ടാകുകയുള്ളൂ.

കടുത്ത നടപടി


അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ചായിരുന്നു താരത്തിന്റെ വിവാദ പരാമർശം. നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് തന്റെ സംശയമെന്നുള്ള ഷെയിന്റെ വിവാദ പരാമർശമാണ് വൻ വിവാദമായത്. ഇതിനെതിരെ നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. അന്യഭാഷ ചിത്രങ്ങളിലും താരത്തെ സഹകരിപ്പിക്കരുതെന്ന് അവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലം ചേമ്പറിന് നിർമ്മാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു.

 ഫേസ്ബുക്കിലൂടെ  ഖേദ പ്രകടനം

സംഭവം വിവാദമായപ്പോൾ ഫേസ്ബുക്കിലൂടെ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരസ്യമായി മാപ്പ് പറയണമെന്നു സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഷെയിൻ താരം കത്ത് നൽകിയത്. താരവും നിർമ്മാതാക്കളുടെ സംഘടനയുമായുളള പ്രശ്നത്തിൽ അമ്മയും ഫെഫ്ക്കയും രംഗത്തെത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് മുൻകൈ എടുത്തിരുന്നുവെങ്കിലും താരത്തിന്റെ വിവാദ പരാമർശം പ്രശ്നം വഷളാക്കുകയായിരുന്നു.

 ചർച്ചയ്ക്ക്   സഹകരിക്കില്ല


താരം മാപ്പ് പറയാതെ ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറല്ലെന്നെന്നും ഒത്ത് തീർപ്പ് ചർച്ച നിർത്തി വയ്ക്കാനും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചർച്ച നിർത്തി വയ്ക്കുകയായിരുന്നു. ഷെയിൻ ചിത്രമായ വലിയ പെരുന്നാളിന് മികച്ച പ്രേക്ഷാഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ പ്രെഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ എത്തുന്നത്.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X