മാപ്പ് പറഞ്ഞ് ഷെയിന്‍ നിഗം, നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്നും താരം! കുറിപ്പ് വൈറല്‍

ഷെയിന്‍ നിഗത്തിന്റെ പേരിലുള്ള വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. വെയില്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഷെയിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ഒത്ത് തീര്‍പ്പ് ആയി വരുന്നതിനിടെ മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഷെയിന്റെ രണ്ട് സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ദിവസം മേള കാണാന്‍ ഷെയിനും എത്തിയിരുന്നു. ഇവിടെ നിന്നും നിര്‍മാതാക്കള്‍ക്കെതിരെ ഷെയിന്‍ നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായി. പിന്നാലെ മാപ്പ് പറഞ്ഞ് താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ക്ഷമയുടെ പാതയിലൂടെ പോകാമെന്ന് ഷെയിന്‍ പറയുന്നത്.

shanenigam

ഷെയിന്റെ കുറിപ്പിങ്ങനെ

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്.

ഞാനെന്റെ രീതിയിലുള്ള ചിരിച്ചു കൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനു മുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

Recommended Video

Talks end after actor Shane Nigam calls producers mentally sick | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X