'എനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും പുതുമയല്ല; ഉണ്ണി ചേട്ടനെ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു'

ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിനെ കളിയാക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് ചോദിച്ച് നടന്‍ ഷെയ്ന്‍ നിഗം. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ ദുബായിലെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് നടന്‍ മാപ്പ് ചോദിച്ചത്.

വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വേദിനിപിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ഷെയ്ന്‍ നിഗം പറഞ്ഞത്. നടി മഹി നമ്പ്യാരും പ്രൊഡ്യൂസര്‍ സാന്ദ്ര തോമസും പ്രസ്മീറ്റില്‍ പങ്കെടുത്തിരുന്നു. നേരത്തെ ബാബുരാജ്, മഹിമ നമ്പ്യാര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പങ്കെടുത്ത അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസിനെ കളിയാക്കുന്ന തരത്തില്‍ പറഞ്ഞത്.

shane

'ഒരു അഭിമുഖത്തിനിടയില്‍ തമാശ പറയുന്നതിനിടയില്‍ വന്നതാണ്. അത് അങ്ങനെ പറഞ്ഞതാണ്. വ്യക്തിപരമായി അതിനെ കണ്ട് പറഞ്ഞതല്ലെന്നും ഷെയിന്‍ നിഗം പറഞ്ഞു. ഇനി ശ്രദ്ധിക്കാം. നന്നായി ശ്രദ്ധിക്കാം. എനിക്ക് ഇതൊന്നും അത്ര പ്രശ്‌നമില്ല. പക്ഷെ വീട്ടില്‍ ഉമ്മച്ചിയും സിസ്റ്ററും ഒക്കെ ഉള്ളതാണ് ഉമ്മച്ചിക്ക് അത് വെറുതേ വിഷമമാകും,' ഷെയ്ന്‍ പറഞ്ഞു.

അതേസമയം തനിക്ക് പ്രശ്‌നങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നത് കൊണ്ട് ഇതൊന്നും ഒരു പുതുമയല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വന്നതിന്റെ ഒക്കെ ഒരു പ്രശ്‌നമുണ്ട്. നമ്മളെ വ്യക്തിപരമായി അവര്‍ക്കൊന്നും അറിയില്ല. എല്ലാ മനുഷ്യരെയും ഒന്നായിട്ട് തന്നെയാണ് ഞാന്‍ കാണുന്നത്. എനിക്ക് അങ്ങനെ ഒരു വ്യത്യാസവുമില്ല.

'അതില്‍ വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ല. പുറത്തുള്ളവര്‍ക്ക് എന്നെ അറിയാത്തതുകൊണ്ടും ഞാന്‍ പറഞ്ഞത് മനസിലാവാത്തതുകൊണ്ടും ആണ് എന്ന രീതിയില്‍ കാണുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും എന്നെ ഒരു രീതിയിലും ഏശില്ല. ഞാന്‍ പറഞ്ഞത് ഉണ്ണി ചേട്ടനോ ഉണ്ണി ചേട്ടന്റെ ഫാന്‍സിനോ ഞാന്‍ പറഞ്ഞതില്‍ വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന് പരസ്യമായി മാപ്പ് ചോദിക്കുകയാണ്,' ഷെയ്ന്‍ നിഗം പറഞ്ഞു.

ആ അഭിമുഖം മൊത്തമായി കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാകും. നമ്മള്‍ കുറച്ച് സുഹൃത്തുക്കള്‍ ഇരുന്ന് സംസാരിക്കുന്നത് പോലെ പറഞ്ഞത്. ഒരിക്കലും ഒരാളെ വ്യക്തിപരമായി വേദനിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ചെയ്തതല്ല. വേറെ രീതിയില്‍ വ്യാഖ്യാനിച്ചതില്‍ എനിക്ക് ചെറിയ സങ്കടം തോന്നിയെന്നും ഷെയ്ന്‍ പറഞ്ഞു.

shane

വിവാദം ഒന്നും സിനിമയെ പ്രതികൂലമായി ബാധിക്കാറില്ല. എന്ത് വിവാദമുണ്ടായാലും നല്ല സിനിമായണെങ്കില്‍ ജനം തിയേറ്ററിലെത്തും. മോശമാണെങ്കില്‍ എത്തുകയുമില്ല. താന്‍ നല്ല ഉദ്ദേശത്തിലാണ് പ്രതികരണങ്ങള്‍ നടത്താറുള്ളതെന്നും നടന്‍ പറഞ്ഞു.

അതേസമയം തിയേറ്ററുകളില്‍ പുരുഷന്മാരായ നിര്‍മാതാക്കള്‍ക്കാണ് പ്രാധാന്യമുള്ളതെന്നും സ്ത്രീ പ്രൊഡ്യൂസര്‍മാര്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നതായും നടി പറഞ്ഞു. തിയേറ്ററുകളെ ആശ്രയിച്ച് മാത്രമേ സിനിമയ്ക്ക് നിലനില്‍പ്പുള്ളു. പഴയ പോലെ റിലീസിന് മുമ്പ് സിനിമയുടെ ഓടിടി സാറ്റലൈറ്റ് വില്‍പ്പന നടക്കാത്തതാണ് തിയേറ്ററുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നതെന്നും സാന്ദ്ര തോമസ് പ്രസ്മീറ്റില്‍ പറഞ്ഞു.

Read more about: shane nigam unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X