ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം! സിനിമ മാര്‍ച്ചില്‍?
പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഷെയ്ന്‍ നിഗം. കുറച്ചു ദിവസം മുന്‍പ് നടന്ന അമ്മ എക്‌സിക്യൂട്ടീന് മീറ്റിംഗിലായിരുന്നു ഡബ്ബിംഗ് പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ അറിയിച്ചത്. ഏഴ് ദിവസം സമയമെടുത്താണ് നടന്‍ ഡബ്ബിംഗ് തീര്‍ത്തിരിക്കുന്നത്. മാര്‍ച്ചില്‍ ഉല്ലാസം തിയ്യേറ്ററുകളിലേക്ക് എത്തിയേക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ ഇനി മുടങ്ങിക്കിടക്കുന്ന വെയില്‍, കുര്‍ബാനി സിനിമകളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരെയും കണ്ട് ഷെയ്ന്‍ നിഗം ചര്‍ച്ച നടത്തിയിരുന്നു.
ഉല്ലാസത്തിന് ഡബ്ബ് ചെയ്യുന്നതടമക്കമഉളള കാര്യങ്ങളില്‍ അന്ന് തന്നെ സംഘടനകള്‍ക്ക് നടന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നവാഗതനായ ജീവന്‍ ജോജോയുടെ സംവിധാനത്തിലാണ് ഉല്ലാസം ഒരുങ്ങുന്നത്. പവിത്ര ലക്ഷ്മി നായികയായ ചിത്രത്തില്‍ അജു വര്‍ഗീസ്. ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications