ഷെയിനെതിരെയുള്ള വിവാദങ്ങളില്‍ മഞ്ഞുരുകുന്നു! അമ്മയും നിര്‍മാതാക്കളും 27 ന് കൂടി ചേരും
കഴിഞ്ഞ മാസങ്ങളില്‍ മലയാള സിനിമാലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തത് യുവതാരം ഷെയിന്‍ നിഗത്തെ കുറിച്ചുള്ള വിവാദങ്ങളായിരുന്നു. ഷെയിന്‍ സിനിമകൡ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തത്. സംഭവത്തില്‍ താരസംഘടനയായ അമ്മയും ഇടപ്പെട്ടിരുന്നു. ഒടുവില്‍ വീണ്ടും അമ്മയും സിനിമാ നിര്‍മാതാക്കളുമായിട്ടുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച ജനുവരി 27 ന് നടക്കും.
ഉല്ലാസം സിനിമ ഷെയിന്‍ ഡബ് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. 28 ന് നിര്‍മാതാക്കളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരും. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസം സിനിമയുടെ പേരിലടക്കം ഏറെ വിവാദങ്ങളുണ്ടായതിന് ശേഷം അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഷെയിന്‍ ഡബ്ബിങിന് തയ്യാറായത്. കലൂര്‍ സ്റ്റേഡിയത്തിലെത്തിയാണ് താരം ഡബ്ബ് ചെയ്തത്.

ഷെയിന്‍ നായകനായിട്ടെത്തുന്ന വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പൊട്ടിപുറപ്പെടുന്നത. ഈ സിനിമയുടെ ഷൂട്ടിങിന് ഷെയിന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പരാതിയുമായി എത്തുകയായിരുന്നു. പിന്നാലെ തനിക്കെതിരെ ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതായി ആരോപിച്ച് ഷെയിനുമെത്തി. ഇതോടെ പ്രശ്‌നം വലിയ രീതിയില്‍ ചര്‍ച്ചയായി.
പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കി വീണ്ടും ഷൂട്ടിങ് ആരംഭിച്ചെങ്കിലും കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായി. ഒടുവില്‍ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അതിനൊപ്പമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കി ഉല്ലാസത്തിന്റെ ഡബ്ബിങുമായി ബന്ധപ്പെട്ടും പ്രശ്‌നം വരുന്നത്. കരാര്‍ തുക കുറഞ്ഞ് പോയതിനാല്‍ ഡബ്ബ് ചെയ്യില്ലെന്നായിരുന്നു ഷെയിന്റെ നിലാപാട്. അതാണിപ്പോള്‍ മാറ്റിയിരിക്കുന്നത്.


Click it and Unblock the Notifications











